കെ.എം.സി.സി ലീഡേഴ്സ് മീറ്റ്
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ലീഡേഴ്സ് മീറ്റ് സി.എച്ച് സെന്റർ ജില്ല ജനറൽ കൺവീനർ മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ആരോഗ്യരംഗത്ത് പ്രവാസികൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണെന്നും ആരോഗ്യപരമായ ജാഗ്രത അത്യാവശ്യമാണെന്നും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. സി.എച്ച് സെന്റർ ജില്ല ജനറൽ കൺവീനർ മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ, മുസ്ലിം ലീഗ് ടെക്നിക്കൽ ജില്ല കോഓഡിനേറ്റർ പി.ഡി.എ. റഹ്മാൻ, ദുബൈ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, എം.സി. ഹുസൈനാർ ഹാജി, ഹംസ തൊട്ടി, അഫ്സൽ മെട്ടമ്മൽ, ഹനീഫ് ചെർക്കള, അബ്ദുൽ കാദർ അരിപ്പാമ്പ്ര, റാഫി പള്ളിപ്പുറം എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ സലാം തട്ടാൻചേരി, സുബൈർ അബ്ദുല്ല, അസൈനാർ ബിയന്തടുക്ക, അഷറഫ് ബായാർ, സുബൈർ കുബനൂർ, ഫൈസൽ മുഹ്സിൻ, ആസിഫ് ഹൊസങ്കടി, പി.ഡി. നുറുദ്ദീൻ, ബഷീർ പാറപ്പള്ളി, എ.ജി.എ. റഹ്മാൻ, റാഷിദ് പടന്ന, കാലിദ് പാലക്കി, ഹാരിസ് വടകര മുക്ക്, റഫീഖ് മാങ്ങാട്, റിസ്വാൻ കളനാട്, ഫൈസൽ പട്ടേൽ, ഹസ്കർ ചൂരി, ഇബ്രാഹിം ബേരിക്ക, മൻസൂർ മർത്യ തുടങ്ങി വിവിധ മണ്ഡലം ഭാരവാഹികൾ, നേതാക്കളായ മഹ്മൂദ് ഹാജി പൈവളിക, ഇ.ബി അഹമ്മദ്, ചെടേക്കാൽ അഷറഫ് പാവൂർ എന്നിവർ പങ്കെടുത്തു.
സി.എ. ബഷീർ പള്ളിക്കര പ്രാർഥന നിർവഹിച്ചു. ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു.

