Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവീടുകയറി പ്രചാരണവുമായി...

വീടുകയറി പ്രചാരണവുമായി കെ.എം.സി.സി

text_fields
bookmark_border
വീടുകയറി പ്രചാരണവുമായി കെ.എം.സി.സി
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം 

ദു​ബൈ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ട്ടി​ൽ കൊ​ടു​മ്പി​രി​കൊ​ള്ളു​മ്പോ​ൾ ആ​വേ​ശം ചോ​രാ​തെ പ്ര​വാ​സ​ലോ​ക​ത്തും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ർ​ജി​ത​മാ​ക്കി ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി. ജി​ല്ല​യി​ലെ മു​ഴു​വ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വി​ജ​യ​ത്തി​നാ​യി ഗൃ​ഹ​സ​ന്ദ​ർ​ശ​ന​മ​ട​ക്ക​മു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ചു. പ്ര​വാ​സി​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ക​യും കോ​വി​ഡ്​ കാ​ല​ത്ത് ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​ക​ളെ വ​ഞ്ചി​ക്കു​ക​യും ചെ​യ്ത ഇ​ട​ത് സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി​രി​ക്ക​ണം തെ​ര​െ​ഞ്ഞ​ടു​പ്പെ​ന്ന് ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ല​ത്തി​ലും യു.​ഡി.​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്ന്​ കാ​സ​ർ​കോ​ട് ജി​ല്ല നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​ഴു​വ​ൻ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും കീ​ഴി​ൽ നി​ര​വ​ധി പ്ര​ചാ​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് സൂം ​വെ​ർ​ച്വ​ൽ പ്രോ​ഗ്രാ​മും ന​ട​ത്തി. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ല്ല ആ​റ​ങ്ങാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി, ഓ​ർ​ഗ​ൈ​ന​സി​ങ്​ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ റ​ഷീ​ദ് ഹാ​ജി, ഹാ​ജി ക​ല്ലി​ങ്കാ​ൽ, സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ കാ​ഞ്ഞ​ങ്ങാ​ട്, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ലാം ത​ട്ടാ​നി​ച്ചേ​രി, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ പ​ട്ടേ​ൽ, സ​ത്താ​ർ ആ​ല​മ്പാ​ടി, സു​ബൈ​ർ അ​ബ്​​ദു​ല്ല, സ​ഫ്‌​വാ​ൻ അ​ണ​ങ്കൂ​ർ, മു​നി​സി​പ്പ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് ബ്ര​ദേ​ഴ്സ്, ഹ​സ്ക​ർ ചൂ​രി, സി​നാ​ൻ തൊ​ട്ടാ​ൻ, ത​ൽ​ഹ​ത്ത്, കാ​മി​ൽ ബാ​ങ്കോ​ട്, ആ​ഷി​ഖ് പ​ള്ളം, സൈ​ഫു പൊ​വ്വ​ൽ, സ​മീ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai KMCC
Next Story