ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനം സമാപിച്ചു
text_fieldsഅഞ്ചാമത് ഖാഇദുൽ കൗ ം കർമശ്രേഷ്ഠ പുരസ്കാരം മുസ്ലിംലീഗിന്റെ മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ ടി.എ. അഹ്മദ് കബീറിന് സാദിഖലി തങ്ങൾ സമ്മാനിക്കുന്നു
ദുബൈ: കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനത്തിന് പ്രൗഢമായ സമാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു.
മാനവിക മൂല്യങ്ങളുയർത്തിപ്പിടിച്ച് ബഹുസ്വര രാജ്യത്ത് എങ്ങനെ സാഹോദര്യം നിലനിർത്തി ജീവിക്കണമെന്ന് പ്രായോഗിക ജീവിതത്തിലൂടെ മാതൃക കാണിച്ചു തന്ന നേതാവായാണ് ബാഫഖി തങ്ങളെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അഞ്ചാമത് ഖാഇദുൽ കൗ ം കർമശ്രേഷ്ഠ പുരസ്കാരം മുസ്ലിംലീഗിന്റെ മുതിർന്ന നേതാവും വാഗ്മിയും മുൻ എം.എൽ.എയുമായ ടി.എ. അഹ്മദ് കബീറിന് സാദിഖലി തങ്ങൾ സമർപ്പിച്ചു. അവാർഡ് ജൂറി ചെയർമാൻ ഡോ. എം.കെ. മുനീർ എം.എൽ.എ പ്രശസ്തിപത്രം കൈമാറി.
പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാൻ, യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹിയ തളങ്കര, ട്രഷറർ പി.കെ. ഇസ്മായിൽ, സംസ്ഥാന ഭാരവാഹികളായ ഇസ്മായിൽ ഏറാമല, കെ.പി.എ. സലാം, മുഹമ്മദ് പട്ടാമ്പി, യാഹുമോൻ ചെമ്മുകൻ, അബ്ദുല്ല ആറങ്ങാടി, റയീസ് തലശ്ശേരി, പി.വി. നാസർ, അഫ്സൽ മെട്ടമ്മൽ, എൻ.കെ. ഇബ്രാഹിം, കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ, ട്രഷറർ ഹംസ കാവിൽ, തൃശൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് സി.എ. റഷീദ്, വി.കെ.കെ. റിയാസ്, ബഷീർ ഇബ്രാഹിം, ടി. അഷ്റഫ്, അഷ്റഫ് പള്ളിക്കര, ആലിക്കോയ പൂക്കാട് എന്നിവർ സംസാരിച്ചു.
ബിസിനസ് സേവന മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച തമീം അബൂബക്കർ, ഫിറോസ് അബ്ദുല്ല, സാജിദ് കൈനോത്ത്, ഷബീർ അറക്കൽ ഗോൾഡ്, ബഷീർ സിറ്റിബർഗർ, ഇസ്മാഈൽ എലൈറ്റ്, അബ്ദുൽ ഹാലിഖ്, ബഷീർ ബ്ലൂമാർട്ട്, അസീം ഇജാസ, തെക്കെയിൽ മുഹമ്മദ് എന്നിവരെ എക്സലൻസി അവാർഡ് നൽകി ആദരിച്ചു.
കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് നാസിം പാണക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിഷാദ് കെ. മൊയ്തു സ്വാഗതവും ട്രഷറർ ഫസൽ തങ്ങൾ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

