കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം മുസ്രിസ് ഗാല
text_fieldsലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സന്ധ്യ രഘുകുമാറിന് ഷീല പോൾ മെമന്‍റോയും സർട്ടിഫിക്കറ്റും നൽകുന്നു
ദുബൈ: ദുബൈ കെ.എം.സി.സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുസിരിസ് ഗാല കുടുംബസംഗമം അബൂദബി കെ.എം.സി.സി പ്രസിഡന്‍റ് ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അസ്‌കർ പുത്തൻചിറ അധ്യക്ഷതവഹിച്ചു.
മാധ്യമപ്രവർത്തകൻ എൽവിസ് ചുമ്മാർ മുഖ്യപ്രഭാഷണം നടത്തി. അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ് അതിഥിയായി. മുസിരിസ് അവാർഡ് ബഷീർ മാളക്ക് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്‍റ് മുഹമ്മദ് പട്ടാമ്പി സമ്മാനിച്ചു. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ശാമിൽ മുഹമ്മദ് അലി, ഫെബിന റഷീദ്, കെ.എസ്. ഷാനവാസ് എന്നിവരെ ആദരിച്ചു.
സ്ത്രീകളും പ്രവാസ സമൂഹവും എന്ന വിഷയത്തിൽ സമ്മാനം നേടിയ സന്ധ്യ രഘുകുമാർ, ദീപ പ്രമോദ്, കെ.പി. റസീന എന്നിവർക്ക് സാഹിത്യകാരി ഷീല പോൾ മെമന്‍റോ നൽകി. ദുബൈ കെ.എം.സി.സി വനിതാ വിങ് വൈസ് പ്രസിഡന്‍റ് സുബി മനാഫ്, ജില്ല പ്രസിഡന്‍റ് റസിയ അബു ഷമീർ എന്നിവർ സംബന്ധിച്ചു. ദുബൈ കെ.എം.സി.സി സെക്രട്ടറി സമദ് ചാമക്കാല, ജില്ല പ്രസിഡന്‍റ് ജമാൽ മനയത്ത്, ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ജില്ല ഭാരവാഹികളായ അഷ്‌റഫ് കൊടുങ്ങല്ലൂർ, സത്താർ മാമ്പ്ര, സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട് അരിഷ് അബൂബക്കർ (ഇൻകാസ്), അനസ് മാള (പ്രവാസി ഇന്ത്യ) എന്നിവർ ആശംസകൾ നേർന്നു. സലാം മാമ്പ്ര സ്വാഗതവും ഹസീബ് മുസ്തഫ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബ്ദുൽ റഹ്മാൻ കുട്ടി, ഇബ്രാഹിം കടലായി, അഷ്‌റഫ് മാള, ഷഫീഖ് മാമ്പ്ര, തുടങ്ങിയവർ നേതൃത്വം കൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

