കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ
text_fieldsദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ വെൽഫെയർ സ്കീം കാമ്പയിനും പ്രവർത്തക കൺവെൻഷനും സൈനുദ്ദീൻ ചേലേരി ഉദ്ഘാടനം ചെയ്യുന്നു
കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻദുബൈ: ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ വെൽഫെയർ സ്കീം കാമ്പയിനും പ്രവർത്തക കൺവെൻഷനും നടത്തി. ദുബൈ കെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രസിഡന്റ് മൊയ്തു മഠത്തിലിന്റെ അധ്യക്ഷതയിൽ ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് സൈനുദ്ദീൻ ചേലേരി ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ, ഒ. മൊയ്തു മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ ജില്ല വെൽഫെയർ ചെയർമാനും മണ്ഡലം നിരീക്ഷകനുമായ പി.കെ. റഫീഖ്, ജില്ല വെൽഫെയർ ജനറൽ കൺവീനർ അലി ഉളിയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ദുബൈ കെ.എം.സി.സി സംസ്ഥാന ജോയന്റ് സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര ഉദ്ബോധനം നടത്തി.
ദുബൈ കെ.എം.സി.സി ജില്ല ജന.സെക്രട്ടറി റഹ്ദാദ് മൂഴിക്കര, സെക്രട്ടറി മുനീർ ഐകൊടിച്ചി, കണ്ണൂർ മണ്ഡലം സെക്രട്ടറി റിസാൽ മഠത്തിൽ, ആഷിഖ് മുക്കണ്ണി, വെൽഫെയർ കൺവീനർ അർഷിൽ ആയിക്കര, മണ്ഡലം വനിതാ വിങ് പ്രസിഡന്റ് ഇർഫാന മൊയ്തു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
മണ്ഡലം ഭാരവാഹികളായ നിഹ്മത്തുല്ല അറക്കൽ, മുഷ്ത്താഖ് വാരം, സി. റാഷിദ്, മുഹമ്മദ് തൻവീർ, ഷംഷാജ് പുറത്തീൽ, റിയാസ് വാരം, വിമൻസ് വിങ് ഭാരവാഹികളായ ശഹദ റാഷിദ്, അനീസ ഷഫീക്, സഹറ സുബൈർ തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ മുഹമ്മദ് അയാസ് തായത്ത് സ്വാഗതവും ടി.സി.
നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

