കെ.എം.സി.സി -ഇൻകാസ് സംയുക്ത കൺവെൻഷൻ
text_fieldsദുബൈ നിലമ്പൂർ മണ്ഡലം കെ.എം.സി.സിയും ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ
ദുബൈ: ദുബൈ നിലമ്പൂർ മണ്ഡലം കെ.എം.സി.സിയും ഇൻകാസ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു.
ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് അഹ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് മൗന പ്രാർഥനയോടെ തുടക്കംകുറിച്ചു. ദുബൈ ഇൻകാസ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല മുൻ സെക്രട്ടറിയും ഗ്ലോബൽ കെ.എം.സി.സി കോഓഡിനേറ്ററുമായ അബ്ദുൽ സലാം പരി അധ്യക്ഷനായി. ദുബൈ കെ.എം.സി.സി ആക്ടിങ് ജന. സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രവർത്തകരുമായി ഓൺലൈനിൽ സംവദിച്ചു. ഇൻകാസ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ നാസർ മാടായി, ഇൻകാസ് സ്റ്റേറ്റ് ഭാരവാഹികളായ ഷൈജു അമ്മാനപ്പാറ, ദിലീപ് കുമാർ, ബാബുരാജ് കാളിയേത്, ബഷീർ നരണിപ്പുഴ, പ്രജീഷ് വിലയിൽ നിലമ്പൂർ, ഇക്ബാൽ ചെക്യാട്, ഷംഷീർ നാദാപുരം, ജിജു കാർത്തികപ്പള്ളി എന്നിവരോടൊപ്പം, ദുബൈ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരായ കെ.പി.എ സലാം, അബ്ദുല്ല ആറങ്ങാടി സെക്രട്ടറിമാരായ പി.വി നാസർ, അഹമ്മദ് ബിച്ചി, മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് സിദ്ദീഖ് കാലൊടി, ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര, ട്രഷറർ സി.വി അഷറഫ്, സെക്രട്ടറിമാരായ ശിഹാബ് ഏറനാട്, ടി.പി സൈതലവി, സീനിയർ കെ.എം.സി.സി നേതാക്കളായ കെ.പി.പി തങ്ങൾ, ജമാൽ മഞ്ചേരി, നിലമ്പൂർ മണ്ഡലം കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഷാജഹാൻ ചുങ്കത്തറ, താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
അബ്ദുറഹ്മാൻ പറശ്ശേരി, ശമീർ മൂത്തേടം, അഷ്റഫ് പരി, റംഷീദ് നിലമ്പൂർ, അൻഷാജ് ചുങ്കത്തറ, ഷാജി അമരമ്പലം നേതൃത്വം നൽകി. നിലമ്പൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.ടി ജുനൈസ് സ്വാഗതവും ഇൻകാസ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അഷറഫ് ടിപ്പു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

