കെ.എം.സി.സി ഇഫ്താർ കിറ്റ് വിതരണം
text_fieldsദുബൈ: മണലൂർ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഡി.ഐ.പി അൽസലാം മസ്ജിദ് പരിസരത്ത് തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
അൽ സലാം മസ്ജിദ് ഇമാം മുഹമ്മദ് അബ്ദുൽ അസീസ് പ്രാർഥനയും വിതരണോദ്ഘാടനവും നിർവഹിച്ചു. കെ.എം.സി.സി തൃശൂർ ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്, ജില്ല വൈസ് പ്രസിഡന്റ് ആർ.വി.എം. മുസ്തഫ, സെക്രട്ടറി ജംഷീർ പാടൂർ, മണ്ഡലം പ്രസിഡന്റ് ഷക്കീർ കുന്നിക്കൽ, ജനറൽ സെക്രട്ടറി ഷാജഹാൻ ജാസി, ട്രഷറർ മുഹമ്മദ് ഹർഷാദ്, ഭാരവാഹികളായ റഷീദ് പുതുമനശ്ശേരി, നൗഫൽ മുഹമ്മദ്, മുഹമ്മദ് അസ്ലം, അഫ്സൽ ചൊവ്വല്ലൂർ, അൻവർ റഹ്മാനി, അഹമ്മദ് ജീലാനി, ജാബിർ പാടൂർ, ലത്തീഫ് മമ്രസായില്ലത്ത്, അക്ബർ തിരുനല്ലൂർ, ഷബീർ പൂവത്തൂർ, ആസിഫ് കുഞ്ഞുമോൻ, അസ്ഹർ, നൂറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

