Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.സി.സി ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്‍സൈറ്റ് അവാര്‍ഡ് കെ.വി. റാബിയക്ക്

text_fields
bookmark_border
കെ.എം.സി.സി ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്‍സൈറ്റ് അവാര്‍ഡ് കെ.വി. റാബിയക്ക്
cancel
camera_alt

കെ.വി. റാബിയ 

Listen to this Article

അബൂദബി: നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചവര്‍ക്കായി അബൂദബി കെ.എം.സി.സി, ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ ഇന്‍സൈറ്റ് അവാര്‍ഡിന് പത്മശ്രീ കെ.വി. റാബിയ അര്‍ഹയായി. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

കടുത്ത പ്രതിസന്ധികള്‍ക്കിടയിലും തന്‍റെ നിശ്ചയദാര്‍ഢ്യവും ആത്മ വിശ്വാസവും കരുത്താക്കി, സമൂഹത്തിന് കെ.വി. റാബിയ പകര്‍ന്നുനല്‍കിയ സന്ദേശം മഹത്തരമാണ്. പ്രതിസന്ധികള്‍ വിധിയായി കരുതി ജീവിതം തീര്‍ക്കുന്നവര്‍ക്ക് റാബിയ നല്‍കുന്നതു വലിയ പ്രചോദനമാണെന്ന് കെ.എം.സി.സി വാർത്താകുറിപ്പിൽ അഭിപ്രായപ്പെട്ടു.

റാബിയയുടെ തിരൂരങ്ങാടി, വെള്ളിനക്കാട് വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ പി.കെ. അഹ്മദ് എന്നിവര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC Hyderali Shihab Thangal Insight Award For K.V. Rabia
Next Story