കെ.എം.സി.സി ഫലസ്തീൻ സഹായം കൈമാറി
text_fieldsഷാർജ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയും വനിത വിങ്ങും ചേർന്ന് ശേഖരിച്ച സഹായ വസ്തുക്കൾ റെഡ് ക്രസന്റിന്റെ ഷാർജ റീജനൽ ഓഫിസിലെത്തി കൈമാറുന്നു
ഷാർജ: ഫലസ്തീനിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ഷാർജ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയും വനിത വിങ്ങും ചേർന്ന് ശേഖരിച്ച അവശ്യ മരുന്നുകളും ഭക്ഷ്യ വസ്തുക്കളും റെഡ് ക്രസന്റിന്റെ ഷാർജ റീജനൽ ഓഫിസിലേക്ക് കൈമാറി. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ തൃക്കാണപുരം, സ്റ്റേറ്റ് സെക്രട്ടറി കെ.എസ്. ഷാനവാസ്, തൃശൂർ ജില്ല പ്രസിഡന്റ് അബ്ദുൽ ഖാദർ ചക്കനാത്ത്, ജില്ല വനിത വിങ് ജനറൽ സെക്രട്ടറി ഹസീന റഫീഖ്, ജനറൽ സെക്രട്ടറി നസറുദ്ധീൻ പി.ടി, ട്രഷറർ മുഹ്സിൻ മുഹമ്മദ്, വൈസ് പ്രസിഡന്റ് അബ്ദുൽ വഹാബ്, സെക്രട്ടറി ഫവാസ് ചാമക്കാല മണ്ഡലം പ്രസിഡന്റുമാരായ നിസാം മണലൂർ, നുഫൈൽ കൊടുങ്ങല്ലൂർ, ഷിയാസ് കൊടുങ്ങല്ലൂർ, റഫീഖ് എടമുട്ടം, മുഹമ്മദാലി, നവാസ് കൊടുങ്ങല്ലൂർ, ജില്ല വനിത വിങ് സ്റ്റേറ്റ് സെക്രട്ടറി ഷജീല അബ്ദുൽ വഹാബ്, ഫസീല കാദർ മോൻ, ഫാത്തിമ മുഹമ്മദ്, തൃശൂർ ജില്ല ട്രഷറർ ഷംന നിസാം പങ്കെടുത്തു.

