കെ.എം.സി.സി ഗുരുവായൂർ മണ്ഡലം കുടുംബസംഗമം
text_fieldsകെ.എം.സി.സി ഗുരുവായൂർ മണ്ഡലം കുടുംബസംഗമം എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദ്
ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി ഗുരുവായൂർ നിയോജക മണ്ഡലം ‘ഇശ്ഖാണ് ഗുരുവായൂർ’ എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹമീദ് വടക്കേക്കാട് അധ്യക്ഷത വഹിച്ച യോഗം എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇ.പി. മൂസ ഹാജിക്ക് മണ്ഡലം കമ്മിറ്റി നൽകുന്ന പുരസ്കാരം ഷമ മുഹമ്മദ് സമർപ്പിച്ചു. ഡോ. സൗമ്യ സരിൻ മുഖ്യാതിഥിയായിരുന്നു.
ജമാൽ മനയത്ത് മുഖ്യ പ്രഭാഷണം നടത്തി. യു.എ.ഇയിലെ ആദ്യ ഫുട്ബാൾ ക്ലബ്ബായ അൽ ഇത്തിഹാദ് എഫ്.സിയുടെ സ്ഥാപകനും പ്രസിഡന്റുമായ അറക്കൽ ഖമറുദ്ദീനെ പ്രൊട്ടക്ടോൽ മാനേജിങ് ഡയറക്ടർ നിസാം അറക്കൽ പരിപാടിയിൽ ആദരിച്ചു.
ബഷീർ വെള്ളിക്കോത്ത്, അഷ്റഫ് കൊടുങ്ങല്ലൂർ, ബി. പവിത്രൻ, അഷറഫ് കിള്ളിമംഗലം, സമദ് ചാമക്കാല, ഗഫൂർ പട്ടിക്കര, കബീർ ഒരുമനയൂർ, ബഷീർ സൈദു, സുധീർ കൈപ്പമംഗലം, മുഹമ്മദ് വെട്ടുകാട്, അലി അകലാട്, നൗഫൽ പുത്തൻപുരയിൽ, റസാഖ് ഒരുമനയൂർ, അബ്ദുൽ ജലാൽ, നഹാസ് കറുത്താക്ക, ഫൈസൽ കടവിൽ, ജലീൽ കാര്യാടത്ത്, കബീർ എടക്കഴിയൂർ, സലാം വലപ്പാട്ട്, അബു പുന്നയൂർ, ഹുസൈൻ എന്നിവർ ആശംസ നേർന്നു. സ്ത്രീകൾക്കായി പാചക, ഹെന്ന മത്സരങ്ങളും കുട്ടികൾക്കായി കളറിങ്, ചിത്രരചന മത്സരവും സംഘടിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് തിരുവത്ര സ്വാഗതവും സെക്രട്ടറി അസ്ലം വൈലത്തൂർ നന്ദിയും പറഞ്ഞു. ഫാത്തിമ ജഹാംഗീർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

