Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂസഫ് പൂഴിത്തറക്ക്​...

യൂസഫ് പൂഴിത്തറക്ക്​ കെ.എം.സി.സി യാത്രയയപ്പ് നൽകി

text_fields
bookmark_border
യൂസഫ് പൂഴിത്തറക്ക്​ കെ.എം.സി.സി യാത്രയയപ്പ് നൽകി
cancel
camera_alt

യൂസഫ് പൂഴിത്തറക്ക് ദുബൈ കെ.എം.സി.സി മാറക്കര പഞ്ചായത്ത് കമ്മിറ്റി നൽകിയ യാത്രയപ്പ്

ദുബൈ: നീണ്ട 28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂസഫ് പൂഴിത്തറക്ക് ദുബൈ കെ.എം.സി.സി മാറക്കര പഞ്ചായത്ത് കമ്മിറ്റി യാത്രയപ്പ് നൽകി. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ബാപ്പു ചേലക്കുത്ത് അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.ടി. അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലാ ദുബൈ കെ.എം.സി.സി ട്രഷറർ സി.വി. അഷ്റഫ് യൂസഫ് പൂഴിത്തറക്ക് ഉപഹാരം നൽകി. പി.വി. ഷരീഫ് കരേക്കാട്, സി.പി. അയ്യൂബ്‌, ടി.പി. അബ്ദുറഹ്മാൻ, ജലീൽ കൊന്നക്കൽ, മുസ്തഫ ചെരട, ജാഫർ പതിയിൽ, സമീർബാപ്പു, ഇയാസ്, മുബഷിർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷറഫ്‌ ബാബു കാലൊടി സ്വഗതവും ട്രഷറർ എ.പി. ഷിഹാബ്‌ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - KMCC gave a farewell to Yusuf Poozhithara
Next Story