ഫണ്ട് സമാഹരണത്തിന് കെ.എം.സി.സി
text_fieldsദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി വയനാടിനായി ഫണ്ട് സമാഹരണത്തിന് തുടക്കമിടുന്നു
ദുബൈ: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഓൺലൈൻ വഴിയുള്ള ഫണ്ട് സമാഹരണത്തിൽ പങ്കാളിയായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയും.
പ്രത്യേകമായി നിർമിച്ച ആപ് വഴിയാണ് മുസ്ലിം ലീഗ് ക്രൗഡ് ഫണ്ടിങ് നടത്തിവരുന്നത്. കെ.എം.സി.സിയുടെ വിവിധ നിയോജക മണ്ഡലം കമ്മിറ്റികൾ മുഖേന ഓരോ പ്രവർത്തകനിൽനിന്നും ഒരു ദിവസത്തെ വേതനം സമാഹരിക്കുന്നതിലൂടെ 25ലക്ഷം രൂപയാണ് കോഴിക്കോട് ജില്ല കെ.എം.സി.സി ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് നടന്ന പ്രവർത്തക കൺവെൻഷനിൽ ജില്ല ആക്ടിങ് പ്രസിഡന്റ് തെക്കയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഹസൻ ചാലിൽ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ ഏറാമല സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ട്രഷറർ ഹംസ കാവിൽ നന്ദിയും പറഞ്ഞു. ഇസ്മായിൽ ചെരുപ്പേരി, അഹ്മദ് ബിച്ചി, എ.പി. മൊയ്തീൻ കോയ ഹാജി, മൊയ്തു അരൂർ, കെ.പി. അബ്ദുൽ വഹാബ്, ഷംസുദ്ദീൻ മാത്തോട്ടം, യു.പി. സിദ്ദീഖ്, സറീജ് ചീക്കിലോട്, പി.കെ. മുഹമ്മദ്, നൗഷാദ് ചള്ളയിൽ, കരീം വേളം, നജ്മൽ മേപ്പയൂർ, റിഷാദ് മാമ്പൊയിൽ, നാസിം പാണക്കാട്, ഫാസിൽ കാവുങ്ങൽ, ഹക്കീം മാങ്കാവ്, എൻ.സി. ജലീഷ്, ഷമീർ, ഒ.കെ. സലാം, നസീർ കരിമ്പയിൽ എന്നിവർ സംസാരിച്ചു.

