കെ.എം.സി.സിയിൽ മതപഠന ക്ലാസ്
text_fieldsദുബൈ: ദുബൈ അല്‍ ഹിദായ ഇസ്ലാമിക് സെൻറര്‍ ആരംഭിച്ച മതപഠന ക്ലാസ്സ് ദുബൈ കെ.എം.സി.സി ജന. സെക്രട്ടറി ഇബ്രാഹി മുറിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. മതകാര്യ വിഭാഗം ആക്ടിങ് ചെയർമാൻ ആർ. ഷുക്കൂർ അധ്യക്ഷത വഹിച്ചു. സുഹൈൽ ഹുദവി ക്ലാസെടുത്തു. ആക്ടിങ് പ്രസിഡൻറ് ഒ.കെ. ഇബ്രാഹിം, ഹസൈനാർ തോട്ടംഭാഗം, അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. കരീം കാലടി സ്വഗതവും അൻവർ ഹുദവി നന്ദിയും പറഞ്ഞു. ആഴ്ച തോറുംനടക്കുന്ന ഖുർആൻ ക്ലാസുകളിൽ ഇസ്ലാമിക വിഷയങ്ങളിൽ സെമിനാറുകൾ, വിദ്യാർഥികളുടെ വിജ്ഞാന വളർച്ചക്ക് വേണ്ടി ക്വിസ് പ്രോഗ്രാമുകൾ തുടങ്ങിയവ സംഘടിപ്പിക്കാനും അല്‍ ഹിദായ ഇസ്ലാമിക് സെൻറര്‍ യോഗം തീരുമാനിച്ചു.
കദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ.അൻവർ നഹ ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ ഹുദൈവി, ഇ. സാദിഖലി, ഉമ്മർകോയ, ഇ.ഹമീദ്, സി.എച്ച്. നൂറുദ്ദീൻ, അഹമ്മദ് സാലി, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
