കെ.എം.സി.സി തെരഞ്ഞടുപ്പ് സമിതി രൂപവത്കരിച്ചു
text_fieldsദുബൈ: കെ.എം.സി.സിയുടെ 2024-26 വർഷത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ജില്ല തെരഞ്ഞെടുപ്പ് സമിതി നിലവിൽവന്നു. സമിതി ചെയർമാനായി അബ്ദുല്ല ആറങ്ങാടിയെയും ജനറൽ കൺവീനറായി സലാം കന്യപ്പാടിയെയും ട്രഷററായി ഹനീഫ് ടി.ആറിനെയും കോഓഡിനേറ്ററായി അഫ്സൽ മെട്ടമ്മലിനെയും തിരഞ്ഞെടുത്തു. വിവിധ മണ്ഡലം കമ്മിറ്റികൾക്കുള്ള റിട്ടേണിങ് ഓഫിസർമാരെയും നിരീക്ഷകരെയും തിരഞ്ഞെടുത്തു.
മണ്ഡലം കമ്മിറ്റികൾ ഫെബ്രുവരി 18ന് മുമ്പായും ജില്ല കമ്മിറ്റി ഫെബ്രുവരി 25ന് മുമ്പായും നിലവിൽവരും. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ കീഴിൽ അഞ്ച് മണ്ഡലം കമ്മിറ്റികളും രണ്ട് മുനിസിപ്പൽ കമ്മിറ്റികളും മുപ്പതോളം പഞ്ചായത്ത് കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നുണ്ട്. മഞ്ചേശ്വരം മണ്ഡലം റിട്ടേണിങ് ഓഫിസർ: സലാം തട്ടാഞ്ചേരി. നിരീക്ഷകർ: സലീം ചേരങ്കൈ, ഇ.ബി. അഹമ്മദ്. കാസർകോട് മണ്ഡലം റിട്ടേണിങ് ഓഫിസർ: റാഫി പള്ളിപ്പുറം, നിരീക്ഷകർ: മഹമൂദ് ഹാജി പൈവളിക, യൂസുഫ് മുക്കൂട്. ഉദുമ മണ്ഡലം റിട്ടേണിങ് ഓഫിസർ: അഷ്റഫ് പാവൂർ, നിരീക്ഷകൻ: ഫൈസൽ മുഹ്സിൻ, സലീം ചേരങ്കൈ. കാഞ്ഞങ്ങാട് മണ്ഡലം റിട്ടേണിങ് ഓഫിസർ: ഹസൈനാർ ബീജന്തടുക്ക, നിരീക്ഷകൻ: കെ.പി. അബ്ബാസ്, റഷീദ് ഹാജി കല്ലിങ്കാൽ. തൃക്കരിപ്പൂർ മണ്ഡലം: റിട്ടേണിങ് ഓഫിസർ: സി.എച്ച്. നൂറുദ്ദീൻ, നിരീക്ഷകൻ: റഷീദ് ഹാജി കല്ലിങ്കൽ, സലീം ചേരങ്കൈ. അബൂഹൈയിൽ കെ.എം.സി.സി ആസ്ഥാനത്ത് ചേർന്ന ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ഭാരവാഹികളുടെ യോഗത്തിൽ അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ഹനീഫ് ടി.ആർ. മേൽപറമ്പ്, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ഇ.ബി. അഹ്മദ് ചെടക്കൽ, സലിം ചേരങ്കൈ, ഹസൈനാർ ബീജന്തടുക്ക, സലാം തട്ടാഞ്ചേരി, യൂസുഫ് മുക്കൂട്, അഷ്റഫ് പാവൂർ, അഡ്വ. ഇബ്രാഹിം ഖലീൽ, ഫൈസൽ മുഹ്സിൻ തളങ്കര തുടങ്ങിയവർ സംബന്ധിച്ചു. സലാം കന്യപ്പാടി സ്വാഗതവും സെക്രട്ടറി അഷ്റഫ് പാവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

