Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ഈ​സ്റ്റ്‌ റി​ഫ ഏ​രി​യ കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​നം 13ന്

text_fields
bookmark_border
കെ.​എം.​സി.​സി ഈ​സ്റ്റ്‌ റി​ഫ ഏ​രി​യ കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​നം 13ന്
cancel

​മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ഈ​സ്റ്റ്‌ റി​ഫ ഏ​രി​യ ക​മ്മി​റ്റി ‘കം​പാ​ഷ​ൻ 22’എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​ൻ സ​മാ​പ​ന സ​മ്മേ​ള​നം ജ​നു​വ​രി 13ന് ​വൈ​കീ​ട്ട് ഏ​ഴി​ന് ഇ​ന്ത്യ​ൻ സ്കൂ​ൾ റി​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഹ​രി​ത മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക്‌ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി വെ​ൽ​ഫെ​യ​ർ ചെ​യ​ർ​പേ​ഴ്സ​നു​മാ​യ അ​ഡ്വ. ന​ജ്‌​മ ത​ബ്ഷീ​റ മു​ഖ്യാ​തി​ഥി​യാ​കും.

ഈ​സ്റ്റ്‌ റി​ഫ ഏ​രി​യ​യി​ലു​ള്ള ഒ​രു പ്ര​വ​ർ​ത്ത​ക​ന് തൊ​ഴി​ൽ ഉ​പ​ക​ര​ണം ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച നി​ല​വി​ലെ ക​മ്മി​റ്റി നി​ര​വ​ധി ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. റ​മ​ദാ​ൻ റി​ലീ​ഫ്, അ​ൽ അ​മാ​ന സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്കീം, ​വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, സി.​എ​ച്ച് സെ​ന്റ​ർ സ​ഹാ​യം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. സി.​എ​ച്ച് സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന ഫ​ണ്ട്‌ സ​മാ​ഹ​ര​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തി​നു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​ര​വും ഈ​സ്റ്റ്‌ റി​ഫ ക​മ്മി​റ്റി​ക്കാ​യി​രു​ന്നു. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി​യാ​ണ് ത്രൈ​മാ​സ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കെ.​എം.​സി.​സി വ​നി​ത വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ ക്ലാ​സ്, ഐ.​എം.​സി മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്, ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ്, കു​ടും​ബ​സം​ഗ​മം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി മു​ൻ​കാ​ല സാ​ര​ഥി​ക​ളെ ആ​ദ​രി​ക്ക​ലും പ്ര​വാ​സം മ​തി​യാ​ക്കി വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കും വി​ധ​വ​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും. പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി, ഇ​ശ​ൽ വി​രു​ന്ന്, ചാ​രി​റ്റി ത​ട്ടു​ക​ട, മെ​ഡി​ക്ക​ൽ സ്റ്റാ​ൾ തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​കും. ഫോ​ൺ: 33036757, 39094104.കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, സെ​ക്ര​ട്ട​റി എം.​എ. റ​ഹ്മാ​ൻ, ഏ​രി​യ പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് കു​ന്ന​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. അ​ഷ്‌​റ​ഫ്‌, വൈ​സ് പ്ര​സി​ഡ​ന്റ് എം.​കെ. സി​ദ്ദീ​ഖ്, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി എം.​വി. ഷ​മീ​ർ, റ​സാ​ഖ് മ​ണി​യൂ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.M.C.CEast Rifa Area Campaign
News Summary - KMCC East Rifa Area Campaign
Next Story