രണ്ട് ടൺ പുതുവസ്ത്രങ്ങൾ കൈമാറി കെ.എം.സി.സി
text_fieldsഅൽഐൻ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നജം മുബാറക്ക് സൂപ്പർ മാർക്കറ്റിെൻറ സഹകരണത്തോടെ സമാഹരിച്ച രണ്ട് ടൺ പുതുവസ്ത്രങ്ങൾ റെഡ് ക്രസൻറിന് കൈമാറി. ലോക്ഡൗൺ കാലയളവിലും ഇത്രയും വലിയ സഹായമൊരുക്കിയ അൽഐൻ മലപ്പുറം ജില്ല കെ.എം.സി.സിയെ യു.എ.ഇ റെഡ് ക്രസൻറ് അധികൃതർ പ്രശസ്തി പത്രം നൽകി ആദരിച്ചു.
യു.എ.ഇ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡൻറ് അഷ്റഫ് പള്ളിക്കണ്ടം, ജില്ല കമ്മിറ്റി പ്രസിഡൻറ് പി.കെ. അലിമോൻ ആലത്തിയൂർ, ജന. സെക്രട്ടറി സമദ് പൂന്താനം, ട്രഷറർ അലവി ഹാജി, സീനിയർ വൈസ് പ്രസിഡൻറ് മജീദ് പറവണ്ണ, വൈസ് പ്രസിഡൻറ് സുലൈമാൻ ചേകനൂർ, സെക്രട്ടറി മുഹമ്മദ് അനീസ് ബാബു, ആലിക്കോയ അവാഫി ബേക്കറി, അൽ ഐൻ സ്റ്റേറ്റ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഹാഷിം തങ്ങൾ, ആക്ടിങ് സെക്രട്ടറി ബീരാൻ കുട്ടി കരേക്കാട് എന്നിവർ പെങ്കടുത്തു. ട്രഷറർ അലവി ഹാജി നന്ദി രേഖപ്പെടുത്തി.

