കെ.എം.സി.സി കൺവെൻഷൻ
text_fieldsദുബൈ ചേമഞ്ചേരി പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഹംസ പയ്യോളി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ദുബൈ ചേമഞ്ചേരി പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച കൺവൻഷൻ ഹംസ പയ്യോളി ഉദ്ഘാടനം ചെയ്തു.
സാദിക്ക് അവീർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല കെ.എം.സി.സി സെക്രട്ടറി വി.കെ.കെ. റിയാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.കെ. നൂറുദ്ദീൻ ഹൈത്തമി കാപ്പാട് പ്രാർഥനക്ക് നേതൃത്വം നൽകി.
കൊയിലാണ്ടി നിയോജക മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് നസീം പാണക്കാട്, മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മശ്ഹൂർ തങ്ങൾ, വൈസ് പ്രസിഡൻറ് ടി.ടി. മുനീർ, യാസർ മണ്ണാറയിൽ, റിഫിയത്ത് എന്നിവർ സംസാരിച്ചു. സി.കെ. റാഷിദ് സ്വാഗതവും സി.വി. സുഹൈൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

