കെ.എം.സി.സി പ്രവർത്തക സംഗമം സംഘടിപ്പിച്ചു
text_fieldsനാലര പതിറ്റാണ്ട് പ്രവാസം പൂർത്തിയാക്കിയ ആർ.വി.എം മുസ്തഫയെ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഷ്റഫ്
കൊടുങ്ങല്ലൂർ ഉപഹാരം നൽകി ആദരിക്കുന്നു
ദുബൈ: കെ.എം.സി.സി മണലൂർ മണ്ഡലം അബൂഹൈൽ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രവർത്തകസംഗമം ആക്ടിങ് പ്രസിഡന്റ് അബ്ദുസ്സലാം മുസ്ലിംവീട്ടിലിന്റെ അധ്യക്ഷതയിൽ ജില്ല പ്രസിഡന്റ് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്തു. ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ല ജന. സെക്രട്ടറി അലി വടയം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജന. സെകട്ടറി ഷക്കീർ കുന്നിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഓർഗ. സെക്രട്ടറി ജംഷീർ പാടൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ജില്ല സെക്രട്ടറിയായിരുന്ന അലിഹാജി കേച്ചേരിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. നാലര പതിറ്റാണ്ടിലധികം പ്രവാസജീവിതം നയിച്ച ആർ.വി.എം. മുസ്തഫ, ഉസ്മാൻ വാടാനപ്പള്ളി, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ഹയ ഷാജഹാൻ എന്നിവരെ സംസ്ഥാന സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ, ജില്ല ഓർഗ. സെക്രട്ടറി ഗഫൂർ പട്ടിക്കര, മണ്ഡലം വൈസ് പ്രസിഡന്റ് സലാം ചിറനെല്ലൂർ എന്നിവർ ആദരിച്ചു. മുഹമ്മദ് വെട്ടുകാട്, അബ്ദുൽ ഖാദർ ചക്കനാത്ത്, ഗഫൂർ പട്ടിക്കര, സലാം തിരുനെല്ലൂർ, അഷ്റഫ് കിള്ളിമംഗലം, അബ്ദുസ്സമദ് ചാമക്കാല, മുഹമ്മദ് അർഷാദ്, റഷീദ് പുതുമനശ്ശേരി, അഫ്സൽ ചൊവ്വല്ലൂർ പടി, ഫൈസൽ, ഷാഹുൽ കാക്കശ്ശേരി, ഷാജഹാൻ ജാസി എന്നിവർ സംസാരിച്ചു. ട്രഷറർ ഷാജഹാൻ നന്ദി പറഞ്ഞു.

