കെ.എം.സി.സി ‘ഹം സഫർ’ കാമ്പയിൻ സമാപിച്ചു
text_fieldsമികച്ച പ്രവർത്തനം നടത്തിയ ജില്ലകൾക്ക് യഹ്യ തളങ്കര, പി.കെ
ഇസ്മായിൽ, റാഷിദ് അസ്ലം എന്നിവർ ട്രോഫികൾ കൈമാറുന്നു
ദുബൈ: ദുബൈ കെ.എം.സി.സിയുടെ പ്രവാസി വെൽഫെയർ സ്കീമിൽ അംഗത്വമെടുക്കാനുള്ള ത്രൈമാസ കാമ്പയിൻ സമാപിച്ചു. കാൽലക്ഷം പേർ സ്കീമിൽ അംഗത്വമെടുത്തു. മരണാനന്തര ആനുകൂല്യം 10 ലക്ഷം രൂപയും ഗൾഫ് റിട്ടയർമെന്റ് ആനുകൂല്യം പരമാവധി അഞ്ചു ലക്ഷം വരെയും ചികിത്സാ സഹായം ഒരു ലക്ഷം എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങൾ അംഗങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതിയാണിത്. കേരളത്തിൽ സൊസൈറ്റി ആക്ട് പ്രകാരം പ്രവാസി വെൽഫെയർ സൊസൈറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്താണ് പദ്ധതി മുന്നോട്ടു പോകുന്നത്.
കാമ്പയിൻ കാലത്ത് ഏറ്റവുമധികം അംഗങ്ങളെ ചേർത്ത് ഒന്നാം സ്ഥാനത്തെത്തിയത് മലപ്പുറം ജില്ലയാണ്. കാസർകോടും കണ്ണൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കമ്മിറ്റികളെയും കോഓഡിനേറ്റർമാരെയും ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. വെൽഫെയർ സ്കീം സബ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് പട്ടാമ്പി അധ്യക്ഷനായി.
ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. സി.ഡി.എ ബോർഡ് ഡയറക്ടർ റാഷിദ് അസ്ലം ബിൻ മുഹ്യിദ്ദീൻ മുഖ്യാതിഥിയായി.ജനറൽ കൺവീനർ അഫ്സൽ മെട്ടമ്മൽ കാമ്പയിൻ പ്രവർത്തനങ്ങൾ അവലോകനം നടത്തി.
ദുബൈ കെ.എം.സി.സി ട്രഷറർ പി.കെ ഇസ്മായിൽ, വൈസ് പ്രസിഡന്റുമാരായ ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, അബ്ദുല്ല ആറങ്ങാടി, ഒ.മൊയ്തു, ബാബു എടക്കുളം, സെക്രട്ടറിമാരായ പി.വി നാസർ, അഡ്വ.ഇബ്രാഹിം ഖലീൽ, റഈസ് തലശ്ശേരി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

