കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനത്തിൽ തിരിച്ചെത്തിയവർക്ക് സ്വീകരണം
text_fieldsഅബൂദബി: കെ.എം.സി.സി അബൂദബി ചാർട്ടർ ചെയ്ത വിമാനത്തിൽ നാട്ടിൽനിന്ന് മടങ്ങിയെത്തിയവർക്ക് അബൂദബി എയർപോർട്ടിൽ സ്വീകരണം നൽകി. കോഴിക്കോട്ടുനിന്ന് അബൂദബിയിലേക്ക് ചാർട്ടർ ചെയ്ത വിമാനത്തിലാണ് നാട്ടിൽ കുടുങ്ങിയവർക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കിയത്.കഴിഞ്ഞ ദിവസം ഇത്തിഹാദ് വിമാനത്തിൽ അമ്പതോളം യാത്രക്കാരെത്തി.
ഇന്ത്യയിലുള്ള താമസ വിസക്കാർക്ക് മടങ്ങിയെത്താൻ യു.എ.ഇ അനുമതി നൽകിയ ശേഷം മുന്നൂറിലേറെ പേരാണ് ഇതിനകം തിരിച്ചെത്തിയത്. അബൂദബി കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂറലി കല്ലുങ്ങൽ, സീനിയർ വൈസ് പ്രസിഡൻറ് അസീസ് കാളിയാടൻ, സെക്രട്ടറിമാരായ ഇ.ടി.എം. സുനിൽ, ആലം കണ്ണൂർ എന്നിവർ യാത്രക്കാർക്ക് പൂച്ചെണ്ടും വ്യക്തിഗത സുരക്ഷ ഉപകരണങ്ങളും നൽകിയാണ് സ്വീകരിച്ചത്. ഈ മാസം 22നും കോഴിക്കോടുനിന്ന് കെ.എം.സി.സിയുടെ ചാർട്ടേർഡ് വിമാനമുണ്ട്. ഇത്തിഹാദ് യാത്രക്കാർക്ക് നാട്ടിൽനിന്ന് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തത് ആശ്വാസമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
