Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എം.സി.സിയുടെ...

കെ.എം.സി.സിയുടെ കൈത്താങ്ങ്​; ജയിലിൽ അകപ്പെട്ട രണ്ട്​ മലയാളികൾക്ക്​ മോചനം

text_fields
bookmark_border
Prisoner
cancel

ദുബൈ: രണ്ടു വർഷമായി ഷാർജ ജയിലിൽ അകപ്പെട്ട രണ്ടു മലയാളികൾക്ക് യു.എ.ഇ കെ.എം.സി.സി നേതാക്കളുടെ ഇടപെടലിൽ ജയിൽമോചനം. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ബിസിനസ് ചെയ്യുന്ന മലപ്പുറം സ്വദേശി ഇസുദ്ദീനും തൃശൂർ സ്വദേശി റാഷിദിനുമാണ് കെ.എം.സി.സി പ്രസിഡൻറ്​ പുത്തൂർ റഹ്മാ​െൻറയും ജനറൽ സെക്രട്ടറി അൻവർ നഹയുടെയും സാമൂഹിക പ്രവർത്തകൻ മുബാറക് അരീക്കാട​െൻറയും ഇടപെടലിൽ ജയിൽ മോചനത്തിന്​ വഴിയൊരുങ്ങിയത്​​.

യു.എ.ഇയിലെ ഖോർഫക്കാനിൽ ട്രാവൽ ഏജൻസി നടത്തി വരവേയാണ്​ വൻ സാമ്പത്തിക ബാധ്യതയെ തുടർന്ന്​ ജയിലിലായത്. കുടുംബത്തി​െൻറ അത്താണിയായിരുന്ന ഇരുവരും ജയിലിലകപ്പെട്ടതോടെ ബന്ധുക്കൾ കെ.എം.സി.സി​യെ സമീപിക്കുകയായിരുന്നു. നേതാക്കൾ ഈ വിഷയത്തിൽ പരിഹാരം തേടി സ്പോൺസറേയും മറ്റ് ബന്ധപ്പെട്ടവരേയും സമീപിച്ച് മോചനത്തിനുള്ള മാർഗം ഒരുക്കുകയായിരുന്നു. ഇരുവരുടെയും കുടുംബത്തി​െൻറ നിസ്സഹായത മനസ്സിലാക്കിയ കെ.എം.സി.സി നേതാക്കൾ നിരവധി സുമനസ്കരുടെ സഹായത്താൽ തുക ശേഖരിച്ചു കോടതിയിൽ കെട്ടിവെച്ചു. സ്പോൺസറുമായുണ്ടാക്കിയ ഒത്തുതീർപ്പി​െൻറ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. രണ്ട് ദിവസത്തിനകം ഇവർക്ക്​ ജയിലിൽ നിന്ന്​ പുറത്തിറങ്ങാൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccreleased from jail
News Summary - KMCC armrest; Two Keralites released from jail
Next Story