Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം. അഭിജിത്ത് എം.എല്‍.എക്ക് ഊഷ്മള സ്വീകരണം

text_fields
bookmark_border
കെ.എം. അഭിജിത്ത് എം.എല്‍.എക്ക് ഊഷ്മള സ്വീകരണം
cancel
camera_alt


നാദാപുരം എം.എല്‍.എ കെ.എം. അഭിജിത്തിന് ദുബൈയില്‍ നൽകിയ സ്വീകരണത്തിൽനിന്ന്


ദുബൈ: നാദാപുരം എം.എല്‍.എ കെ.എം. അഭിജിത്തിന് ദുബൈയില്‍ ഊഷ്മള സ്വീകരണം നൽകി. യു.എ.ഇ യു.ഡി.എഫ് കോഓഡിനേഷന്‍ കമ്മിറ്റിയാണ് ദുബൈയില്‍ ഹൃദയാദരം സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. യുഎഇയില്‍ മൂന്നുദിവസം പര്യടനം നടത്തിയ വിവിധ മേഖലകളിലെ പ്രവാസി തൊഴിലാളികളുടെയും സംരംഭകരുടെയും പ്രശ്‌നങ്ങളും വിഷയങ്ങളും പഠിച്ച ശേഷമാണ് എംഎല്‍എ നാട്ടിലേക്ക് മടങ്ങിയത്.

എല്ലാ പ്രവാസികളെയും സമ്പന്നരായി വിലയിരുത്തുന്നത് തിരുത്തണമെന്നും ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന വിഭാഗത്തെയാണ് ചേര്‍ത്ത് പിടിക്കേണ്ടതെന്നും കെ.എം. അഭിജിത്ത് എം.എല്‍.എ അഭിപ്രായപ്പെട്ടു. കുടുംബ പ്രാരാബ്ധങ്ങള്‍ തീരാതെ അറുപത് കഴിഞ്ഞും വീണ്ടും ഗള്‍ഫ് നാടുകളിലേക്കെത്തുന്ന നിരവധി പ്രവാസികളുണ്ട്. പത്ത് ശതമാനം മാത്രം വരുന്ന ബിസിനസുകാരെ മാത്രം വിലയിരുത്തി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നോക്കിക്കാണരുത്. അവ പരിഹരിക്കുന്നതിനും ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനും കാലോചിതമായ നിയമനിർമാണം അനിവാര്യമാണ്. പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന നാദാപുരം പോലുള്ള മേഖലകളില്‍ പ്രവാസി പങ്കാളിത്തത്തോടെ സമഗ്രവികസന പദ്ധതികളും വേണം. സമൂലമായ നിയമനിർമാണത്തിനുള്ള എല്ലാ മാര്‍ഗങ്ങളും തേടുമെന്നും പ്രവാസി പങ്കാളിത്തത്തോടെ ജനക്ഷേമ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അഭിജിത് പറഞ്ഞു.

കെ.എം.സി.സിയുടെയും ഇന്‍കാസിന്‍റെയും നേതൃത്വത്തില്‍ എം.എൽ.എക്ക് സ്വീകരണമൊരുക്കാൻ യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള നാദാപുരം നിവാസികള്‍ കുടുംബസമേതം കൂട്ടത്തോടെയെത്തി. നാദാപുരത്തിന്‍റെ തനിമയുള്ള കലാപരിപാടികളും അരങ്ങേറി. സ്വീകരണ പരിപാടിയില്‍ സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്‍റുമായ കെ.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് ഡോ.അന്‍വര്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഇസ്മായില്‍ ഏറാമല, ദുബൈ ഇന്‍കാസ് പ്രസിഡന്‍റ് റഫീഖ് മട്ടന്നൂര്‍, നാദാപുരം യു.എ.ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്വാലിഹ് പുതുശ്ശേരി, സ്വാഗതസംഘം രക്ഷാധികാരി ഹസ്സന്‍ ചാലില്‍, ദുബൈ ഇന്‍കാസ് കോഴിക്കോട് ജില്ല പ്രസിഡന്‍റ് വിജയ് തോട്ടത്തില്‍, സ്വാഗതസംഘം കോഓഡിനേറ്റര്‍ യു.കെ. റാഷിദ്, ഷാര്‍ജ കെ.എം.സി.സി സെക്രട്ടറി നസീര്‍ കുനിയില്‍, ദുബൈ കെ.എം.സി.സി നാദാപുരം മണ്ഡലം പ്രസിഡന്‍റ് വി.വി. സൈനുദ്ദീന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രവീഷ് വളയം എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഇക്ബാല്‍ ചെക്യാട് സ്വാഗതവും ട്രഷറര്‍ ഷംസീര്‍ നാദാപുരം നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nadapuram MLA Addresses Expatriate Issues
Next Story