അർബുദ അതിജീവനാനുഭവം പങ്കുവെച്ച് കെ.എം. അബ്ബാസിന്റെ പുസ്തകം
text_fieldsദുബൈ: അർബുദ രോഗികൾക്ക് പ്രതീക്ഷനിർഭരമായ വാക്കുകൾ സമ്മാനിക്കുന്ന പുസ്തകവുമായി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. അബ്ബാസ്. ‘അർബുദമേ നീ എന്ത്’ എന്ന പേരിലുള്ള പുസ്തകം അർബുദരോഗികൾക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് രചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അർബുദ രോഗത്തിൽനിന്ന് മോചനം നേടുക ഇക്കാലത്ത് പ്രയാസമുള്ള കാര്യമല്ല. ഭയത്തെ അകറ്റിയാൽത്തന്നെ ഏറെ ആശ്വാസമാകും.
ആശുപത്രിയിൽ കിടന്നായിരുന്നു പുസ്തകത്തിന്റെ രചന നിർവഹിച്ചത്. ആദ്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പുകൾ പിന്നീട് വിശദമായി എഴുതി പുസ്തക രൂപത്തിലാക്കുകയായിരുന്നു.
ലിംഫോമ ബി ഹൈഗ്രേഡ് എന്ന അർബുദ രോഗത്തിൽനിന്ന് മോചിതനായ അബ്ബാസിന്റെ കുറിപ്പുകൾ സമൂഹ മാധ്യമത്തിൽ വന്ന സമയത്തുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രോഗത്തെക്കുറിച്ചും അതു ബാധിച്ച ശേഷം മുക്തി നേടുന്നതുവരെയുള്ള കാര്യങ്ങളുമാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്. നാട്ടിൽ പുസ്തകം ലഭ്യമാണ്. ഷാർജ രാജ്യാന്തര പുസ്തകമേളയിലും പുസ്തകം വിൽപനക്കുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.