രാജ്യം കടന്നുപോകുന്നത് അടിയന്തരാവസ്ഥക്ക് തുല്യമായ അവസ്ഥയിലൂടെ -മന്ത്രി കെ. കൃഷ്ണൻകുട്ടി
text_fieldsഷാർജ: മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 48 വർഷങ്ങൾ പിന്നിടുമ്പോഴും രാജ്യത്തെ ജനാധിപത്യത്തെ പൂർണമായി വീണ്ടെടുക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് കേരള വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. 2014ന് ശേഷം ഇന്ത്യ അയൽ രാജ്യങ്ങളെക്കാൾ പല കാര്യത്തിലും പിന്നിലാണ്. ജനാധിപത്യത്തിന്റെ കാര്യത്തിലും പോഷകാഹാര ക്കുറവിലും ഗർഭാവസ്ഥയിലുള്ള കുട്ടികളുടെ മരണത്തിലും രാജ്യം പിന്നോട്ട് പോയി. പ്രഖ്യാപിത അടിയന്തരാവസ്ഥയും അപ്രഖ്യാപിത അടിയന്തരാവസ്ഥയും ഒരുപോലെ ഇന്ത്യൻ ജനതയെ ബാധിച്ചു കഴിഞ്ഞു.
ഇതിനെതിരെയുള്ള പ്രതിരോധം കൂടിയായിരിക്കണം 2024ലെ തെരഞ്ഞെടുപ്പെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ജനത കൾച്ചറൽ സെന്റർ യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ 48 വർഷങ്ങൾ എന്ന വിഷയത്തിലെ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയിൽ കൊടിയ പീഡനം ഏറ്റുവാങ്ങിയ സോഷ്യലിസ്റ്റ് നേതാവ് എബ്രഹാം മാനുവൽ അനുഭവങ്ങൾ പങ്കുവെച്ചു. ടി.ജെ. ബാബു അധ്യക്ഷത വഹിച്ചു. വി. കുഞ്ഞാലി, പി.ജി. രാജേന്ദ്രൻ, ഇ.കെ. ദിനേശൻ, എൻ.എം. നായർ, യൂജിൻ മൊറേലി, സബാഹ് പുൽപ്പറ്റ എന്നിവർ സംസാരിച്ചു. ടെന്നിസൻ ചേന്നപ്പള്ളി സ്വാഗതവും സുനിൽ പാറേമ്മൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

