കെ.കെ. അബ്ദുല്ല മുസ്ലിയാർ സ്മാരക അവാർഡ് സമ്മാനിച്ചു
text_fieldsതലശ്ശേരി മുസ്ലിം ജമാഅത്ത് യു.എ.ഇ ചാപ്റ്റർ ഏർപ്പെടുത്തിയ അഞ്ചാമത് കെ.കെ. അബ്ദുല്ല മുസ്ലിയാർ സ്മാരക അവാർഡ് പ്രഫ. യു.സി. അബ്ദുൽ മജീദിന് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി സമ്മാനിക്കുന്നു
ദുബൈ: തലശ്ശേരി മുസ്ലിം ജമാഅത്ത് യു.എ.ഇ ചാപ്റ്റർ ഏർപ്പെടുത്തിയ അഞ്ചാമത് കെ.കെ. അബ്ദുല്ല മുസ്ലിയാർ സ്മാരക അവാർഡ് പ്രഫ. യു.സി. അബ്ദുൽ മജീദിന് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി സമ്മാനിച്ചു. തലശ്ശേരി മുസ്ലിം ജമാഅത്ത് ഗൾഫ് ചാപ്റ്റർ ചെയർമാൻ യൂനുസ് വേറ്റുമ്മൽ, ഐ.സി.എഫ് ഒമാൻ നാഷനൽ സാന്ത്വനം സെക്രട്ടറി റഫീഖ് ധർമടം, സി.കെ. അഹമ്മദ്, മുഹമ്മദ് ഫീലു, അൻവർ സാദത്ത് പിണറായി എന്നിവർ സംബന്ധിച്ചു.

