Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകിറ്റെക്​സ്​ കേരളം...

കിറ്റെക്​സ്​ കേരളം വിടരുത്​, പ്രശ്​നം പരിഹരിക്കണം -എം.എ. യൂസഫലി

text_fields
bookmark_border
കിറ്റെക്​സ്​ കേരളം വിടരുത്​, പ്രശ്​നം പരിഹരിക്കണം -എം.എ. യൂസഫലി
cancel

ദുബൈ: കിറ്റെക്​സ്​ കമ്പനി കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നതായി ലുലു ​ഗ്രൂപ്പ്​ ചെയർമാനും നോർക്കറൂട്ട്​സ്​ വൈസ്​ ചെയർമാനുമായ എം.എ യൂസഫലി. സർക്കാർ വേട്ടയാടുന്നതായി ആ​രോപിച്ച്​ കിറ്റെക്​സ്​ കമ്പനി 3500കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന്​ പിന്മാറുന്നത്​ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപം ആയാലും അത് കേരളത്തിന് വലുതാണ്. ഭാവിതലമുറക്ക്​ തൊഴിൽ നൽകേണ്ട ചുമതല സർക്കാറിനൊപ്പം സ്വകാര്യ സ്​ഥാപനങ്ങൾക്കുമുണ്ട്​. സർക്കാറും കി​റ്റെക്​സും പ്രശ്​നം ചർച്ച ചെയ്​ത്​ പരിഹരിക്കണം. വ്യവസായ സംരംഭങ്ങൾ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും യൂസഫലി പറഞ്ഞു. കിറ്റെക്​സ്​ എം. ഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച് സംസാരിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KitexTamil NaduMA Yusuff aliKerala News
News Summary - Kitex should not leave Kerala problem should be solved MA Yusufali
Next Story