അബൂദബിയിൽ 14.7 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് കിസാഡ്
text_fieldsഅബൂദബി: അബൂദബി, അല്‍ഐന്‍ എന്നിവിടങ്ങളിലായി അഞ്ച് പുതിയ വ്യാവസായിക, ലോജിസ്റ്റിക്‌സ് പദ്ധതികള്‍ പ്രഖ്യാപിച്ച് കിസാഡ് ഗ്രൂപ്പ്. 14.7 കോടി ദിര്‍ഹമാണ് ഇതിനായി നിക്ഷേപിക്കപ്പെട്ടത്. ഇതിലൂടെ 500 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഹാബിര്‍/എലിക്‌സിര്‍ ഓയില്‍ ഫീല്‍ഡ് കെമിക്കല്‍ മിശ്രണ കേന്ദ്രവും ഗ്രാന്‍ഡ് ലൈന്‍ ഇന്‍ഡ്‌സ്ട്രീസ് കാര്‍ ശുദ്ധീകരണ ഉല്‍പ്പന്ന നിര്‍മാണ കേന്ദ്രവും പ്രസന്‍റ് എന്‍റര്‍പ്രൈസസ് മെറ്റല്‍സ് കോട്ടിങ് കേന്ദ്രവും ആണ് തുടങ്ങുക.
ഉനിബാല്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റ്‌മെന്‍റ് അബൂദബിയില്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് വെയര്‍ഹൗസിങ് പദ്ധതിയാണ് തുടങ്ങുന്നത്. കിസാഡ് അല്‍ മാമൂറയില്‍ അല്‍ ലുല്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ജനറല്‍ കോണ്‍ട്രാക്ടിങ് ആണ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് വെയര്‍ഹൗസിങ് കേന്ദ്രം തുടങ്ങുന്നത്. അഞ്ചു പദ്ധതികളില്‍ നാലെണ്ണവും കിസാഡ് അല്‍ ഐനിലാണ്.
ഇവയ്‌ക്കെല്ലാം കൂടി 37400 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് വേണ്ടിവന്നത്. ആകെ 4.7 കോടി ദിര്‍ഹമാണ് പദ്ധതിച്ചെലവ്. 200 പേര്‍ക്കാണ് ഈ പദ്ധതികളിലായി ജോലി ലഭിക്കുക. അഞ്ചാമത്തെ പദ്ധതി കിസാഡ് അല്‍ മാമൂറയിലാണ്. ഈ പദ്ധതിക്ക് മാത്രം 46500 ചതുരശ്രമീറ്റര്‍ സ്ഥലം വേണ്ടിവന്നു. 10 കോടി ദിര്‍ഹമാണ് പദ്ധതിച്ചെലവ്.300 പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക. വ്യാവസായിക, ലോജിസ്റ്റിക് ആസ്തികള്‍ക്കായുള്ള സ്ഥിരമായ ആവശ്യകതയുടെ തെളിവാണ് പുതിയ പദ്ധതികളെന്ന് അബൂദബി പോര്‍ട്‌സ് ഗ്രൂപ്പിലെ ഇക്കോണമിക് സിറ്റീസ് ആന്‍ഡ് ഫ്രീ സോണ്‍സ് സി.ഇ.ഒ അബ്ദുല്ല അല്‍ ഹമേലി പറഞ്ഞു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

