Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഡ്യൂട്ടിഫ്രീ...

ദുബൈ ഡ്യൂട്ടിഫ്രീ ടെന്നിസ്: ആന്‍ഡി  മറേക്ക്  കിരീടം

text_fields
bookmark_border
ദുബൈ ഡ്യൂട്ടിഫ്രീ ടെന്നിസ്: ആന്‍ഡി  മറേക്ക്  കിരീടം
cancel

ദുബൈ: ബ്രിട്ടന്‍െറ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറേ ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷകിരീടം സ്വന്തമാക്കി. സ്പെയിനിന്‍െറ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് മറേ ഈ വര്‍ഷത്തെ തന്‍െറ ആദ്യ കിരീടം കൈക്കലാക്കിയത്. സ്കോര്‍: 6-3, 6-2. തന്‍െറ കരിയറിലെ 45ാം കിരീടം ഉയര്‍ത്താന്‍ മറേക്ക് കാര്യമായി വിയര്‍ക്കേണ്ടി വന്നില്ല. 
ഏറെക്കുറെ തനിക്ക് ഉറപ്പിച്ച കിരീടം സ്വന്തമാക്കാനായി റാക്കറ്റേന്തിയ മറേ ആദ്യ സെറ്റില്‍ തുടക്കത്തില്‍ ലീഡ് വഴങ്ങിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 1-3ന് പിന്നിലായിരുന്ന മറേ തുടര്‍ച്ചയായി അഞ്ചു ഗെയിമുകള്‍ വിജയിച്ച് സെറ്റ് വരുതിയിലാക്കി. രണ്ടാം സെറ്റിലും  വിജയിച്ചതോടെ ദുബൈയില്‍ തന്‍െറ ആദ്യ കിരീട വിജയം മറേ ആഘോഷിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kireedam
News Summary - kireedam
Next Story