Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ മെട്രോ...

ദുബൈ മെട്രോ നടത്തിപ്പ്​ കിയോലിസ്​ കമ്പനിക്ക്​

text_fields
bookmark_border
ദുബൈ മെട്രോ നടത്തിപ്പ്​ കിയോലിസ്​ കമ്പനിക്ക്​
cancel

ദുബൈ: എമിറേറ്റിലെ മെട്രോ, ​ട്രാം എന്നിവയുടെ നടത്തിപ്പ്​ ബഹുരാഷ്​ട്ര കമ്പനിയായ കിയോലിസ്​ ഏറ്റെടുത്തതായി റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. സെർകോ മിഡിൽ ഈസ്​റ്റ് കമ്പനിയിൽ മെട്രോയുടെ നടത്തിപ്പും പരിപാലനവും അടക്കമുള്ള ഉത്തരവാദിത്തങ്ങൾ ഫ്രാൻസ്​ ആസ്ഥാനമായ കമ്പനി ഏറ്റെടുത്തത്​. 2009 സെപ്​റ്റംബർ ഒമ്പതിന്​ ആരംഭിച്ച മെട്രോ, കഴിഞ്ഞ 12 വർഷമായി സുരക്ഷയുടെയും പ്രവർത്തനക്ഷമതയുടെയും കാര്യത്തിൽ ആഗോള തലത്തിൽ തന്നെ മികവ്​ അടയാളപ്പെടുത്തിയിട്ടുണ്ട്​. സർവിസുകളിൽ 99.7 ശതമാനം സമയനിഷ്​ഠ അടയാളപ്പെടുത്തിയ മെട്രോ 170 കോടി യാത്രക്കാരെ കഴിഞ്ഞ ആഗസ്​റ്റ്​​ വരെയുള്ള കണക്കനുസരിച്ച്​ വഹിച്ചിട്ടുണ്ട്​. പുതിയ കമ്പനി നടത്തിപ്പ്​ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങ്​ മെട്രോ അൽ റാശിദിയ്യ ഡിപ്പോയിൽ നടന്നു. ആർ.ടി.എ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ ബോർഡ് ചെയർമാനും ഡയറക്​ടർ ജനറലുമായ മത്വാർ മുഹമ്മദ്​ അൽ തായർ, കിയോലിസ്​ ഗ്രൂപ്​​ ഇൻറർനാഷനൽ സി.ഇ.ഒ ബർനാഡ്​ തബാരി, സെർകോ ഗ്രൂപ്​​ മിഡിൽ ഈസ്​റ്റ്​ സി.ഇ.ഒ ഫിൽ മലേം എന്നിവർ ചടങ്ങിൽ പ​ങ്കെടുത്തു.

ചടങ്ങിൽ ദുബൈ പൊലീസിലെ ഗതാഗത സുരക്ഷ വിഭാഗം ഡെപ്യൂട്ടി ഡയറക്​ടർമാരായ ബ്രിഗേഡിയർ അൽ ഹത്​ബൂറിനെയും ​കേണൽ മുഹമ്മദ്​ അൽ അബ്ബാറിനെയും ആദരിച്ചു. മെട്രോ അടക്കമുള്ള വിവിധ പൊതുഗതാ zഗത മാർഗങ്ങളുടെ സുരക്ഷ നിലനിർത്തുന്നതിൽ പൊലീസ്​ വഹിച്ച സേവനം പരിഗണിച്ചാണ്​ ആദരം. മികച്ച ബിസിനസ്​ കേന്ദ്രമായും അസാധാരണ ജീവിത നിലവാരമുള്ള നഗരമെന്ന നിലയിലും ദുബൈയെ ആഗോള തലത്തിൽ അടയാളപ്പെടുത്തുന്നതിൽ മെട്രോ വലിയ പങ്കുവഹിച്ചതായി ചടങ്ങിൽ അൽ തായർ പറഞ്ഞു. ദുബൈയുടെ ലോകോത്തര മെട്രോ, ട്രാം നെറ്റ്‌വർക്കുകളുടെ നടത്തിപ്പ്​ ഏറ്റെടുക്കുന്നതിൽ വളരെ സന്തുഷ്​ടരാണെന്ന്​ കിയോലിസ്​ സി.ഇ.ഒ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Metro
News Summary - Kiolis operates the Dubai Metro
Next Story