കിങ് സൽമാൻ റിലീഫ് സെൻറർ പ്രവർത്തകർ ബംഗ്ലാദേശിലെ റോഹിങ്ക്യൻ ക്യാമ്പിൽ
text_fieldsജിദ്ദ: കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ ആൻറ് റിലീഫ് സെൻറർ പ്രവർത്തകർ ബംഗ്ളാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ചു. അടിയന്തിര സഹായമെത്തിക്കുന്നതിെൻറ ഭാഗമായാണ് സന്ദർശനം. 125000 ത്തോളം പേർ താമസിക്കുന്ന ‘ബാലൂകാലി’ ക്യാമ്പ് അടക്കം സംഘം സന്ദർശിച്ചു. സഹായങ്ങൾ കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യുന്നതിന് ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തി.
കഴിഞ്ഞ ദിവസമാണ് റിലീഫ് സെൻറർ പ്രവർത്തകർ ബംഗ്ളാദേശിലെത്തിയത്. സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് അടിയന്തിര സഹായം വഹിച്ചുള്ള വിമാനങ്ങൾ കഴിഞ്ഞ ദിവസം ബംഗ്ളാദേശിലെ ചിറ്റഗാംങ്ങിലെത്തിയിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഭക്ഷ്യകിറ്റുകൾ, തമ്പുകൾ, പുതപ്പ്, വിരിപ്പുകൾ തുടങ്ങിയവയാണ് അടിയന്തിര സഹായമായി നൽകുന്നത്. മ്യാൻമറിെൻറ അയൽ രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യക്കാർക്ക് സഹായം നൽകാൻ 15 ദശലക്ഷം ഡോളർ വകയിരുത്താൻ സൽമാൻ രാജാവ് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
