Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈൻ രാജാവ് യു.എ.ഇയിൽ; ശൈഖ് മുഹമ്മദുമായി ചർച്ച

text_fields
bookmark_border
ബഹ്റൈൻ രാജാവ് യു.എ.ഇയിൽ; ശൈഖ് മുഹമ്മദുമായി ചർച്ച
cancel
camera_alt

യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും അബൂദബിയിൽ കൂടിക്കാഴ്ച നടത്തുന്നു 

അബൂദബി: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ അൽ ഖലീഫ യു.എ.ഇയിലെത്തി. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും ചരിത്രപരമായ ബന്ധങ്ങളും സാഹോദര്യവും ഓർത്തെടുത്ത സൗഹൃദ സംഭാഷണം നടന്നു. എല്ലാ മേഖലയിലും ഇരുരാജ്യങ്ങളും സഹകരിക്കേണ്ടതിന്‍റെ ആവശ്യകത ചർച്ചചെയ്തു. യു.എ.ഇയെയും ബഹ്റൈനെയും പൊതുവായി ബാധിക്കുന്ന വിഷയങ്ങളും ചർച്ചയിൽ വന്നു. മേഖലയുടെ സുരക്ഷക്കും സമാധാനത്തിനുമായി ശൈഖ് മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ബഹ്റൈൻ രാജാവ് അഭിനന്ദിച്ചു.

ഗൾഫ് മേഖലയും അറബ് മേഖലയും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വികസനങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - King of Bahrain in UAE; Discussion with Shaikh Muhammad
Next Story