ബഹ്റൈൻ രാജാവ് യു.എ.ഇയിൽ
text_fieldsയു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കൂടിക്കാഴ്ച നടത്തുന്നു
അബുദബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കൂടിക്കാഴ്ച നടത്തി. അബൂദബിയിലെ ഹമദ് രാജാവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തെക്കുറിച്ച് സംസാരിച്ച ഇരുവരും കൂടുതൽ പുരോഗതിയും വികസനവും ഇരുരാജ്യങ്ങൾക്കും നേടാൻ കഴിയട്ടെയെന്നും ആശംസിച്ചു.
വിവിധ മേഖലകളിൽ ബഹ്റൈനും യു.എ.ഇയും തമ്മിൽ നിലനിൽക്കുന്ന സഹകരണവും അവലോകനം ചെയ്തു. ജി.സി.സിയിലെയും അറബ് രാജ്യങ്ങളിലെയും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പരസ്പരം കൂടിയാലോചനകൾ തുടരാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

