ദുബൈയിലെ റിയൽ എസ്റ്റേറ്റിലും ‘കിങ് ഖാൻ’
text_fieldsഷാരൂഖ് ഖാന്‍റെ പേരിൽ ദുബൈയിൽ നിർമിക്കുന്ന വാണിജ്യ കെട്ടിടത്തിന്‍റെ വിൽപന പ്രഖ്യാപിക്കുന്ന ചടങ്ങിൽ നിന്ന്

ദുബൈ: ദുബൈയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും ഇന്ത്യൻ താരത്തിളക്കം. ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്‍റെ പേരിൽ ദുബൈയിൽ നിർമിക്കുന്ന വാണിജ്യ കെട്ടിടം വിറ്റുപോയത് 5,000 കോടി രൂപക്ക്. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ ദന്യൂബ് ഗ്രൂപ്പ് നിർമിക്കുന്ന ‘ഷാരൂഖ്സ് ബൈ ദന്യൂബ്’ എന്ന വാണിജ്യ കെട്ടിടമാണ് വിൽപനയിൽ പുതിയ ചരിത്രം കുറിച്ചത്. ശൈഖ് സായിദ് റോഡിൽ നിർമിക്കുന്ന കെട്ടിടത്തിന് 10 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. ഏകദേശം 35,00 കോടി രൂപയാണ് ടവറിന്‍റെ മൊത്തം നിർമാണ ചെലവ്. ചൊവ്വാഴ്ച ദുബൈ എക്സിബിഷൻ ടവറിൽ നടന്ന ചടങ്ങിൽ ദന്യൂബ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ റിസ്വാൻ സാജനാണ് ടവറിന്‍റെ മുഴുവൻ യൂനിറ്റുകളും വിറ്റുപോയ വിവരം പ്രഖ്യാപിച്ചത്. ചടങ്ങിൽ ഷാരൂഖ് ഖാനും സന്നിഹിതനായിരുന്നു.
ദുബൈയിൽ ഇത്രയും വലിയ പദ്ധതിക്ക് തന്‍റെ പേര് നൽകിയത് വലിയ ബഹുമതിയായി കരുതുന്നതായി ഷാരൂഖ് ഖാൻ പ്രതികരിച്ചു. 55 നിലകളുള്ള ടവർ 2029ഓടെ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റാസൽഖൈമയിലെ ഡാന ദ്വീപിൽ താമസ കെട്ടിടങ്ങൾ ഉൾപ്പെടുന്ന 6.3 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള എസ്.ആർ.കെ ബോളീവാർഡ് പദ്ധതി 2007ൽ താരം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർത്തിവെക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

