കൈൻഡ്നെസ് സ്റ്റുഡന്റ്സ് വിങ് രക്തദാന ക്യാമ്പ്
text_fieldsകൈൻഡ്നെസ് ബ്ലഡ് ഡൊണേഷന്‍ ടീമിന്റെ സ്റ്റുഡന്റസ് വിങ് അൽ ഗുബൈബയിൽ
സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
ദുബൈ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കൈൻഡ്നെസ് ബ്ലഡ് ഡൊണേഷന്‍ ടീമിന്റെ സ്റ്റുഡന്റ്സ് വിങ് അൽ ഗുബൈബയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലോക രക്തദാന ദിന പ്രമേയമായ ‘രക്തം നല്‍കൂ…പുഞ്ചിരി സമ്മാനിക്കൂ… നമുക്കൊരുമിച്ച് ജീവന് രക്ഷിക്കാം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ രാജ്യക്കാരായ നിരവധി പേരാണ് രക്തദാനത്തിനെത്തിയത്. ദുബൈയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
ദുബൈ ഹെൽത്തിന്റെ ദുബൈ ബ്ലഡ് ഡോണേഷൻ സെന്ററിലെ ബ്ലഡ് ബാങ്കിലേക്കാണ് രക്തം നൽകിയത്. രക്തം നൽകിയ മുഴുവൻ പേർക്കും ദുബൈ ബ്ലഡ് ഡൊണേഷൻ സെന്റർ സമ്മാനം നൽകി. മാനവികതയുടെ ഉജ്ജ്വല പ്രതീകമായി നിലകൊള്ളുന്ന രക്തദാനം ഒരാളുടെ ജീവിതം രക്ഷിക്കാവുന്ന മഹത്തായ പ്രവൃത്തിയാണെന്നും രക്തം നൽകുമ്പോൾ അത് ഒരാളുടെ ജീവിതത്തിലേക്ക് വെളിച്ചം കൊടുക്കുന്ന പുണ്യമുള്ള കാര്യമാണെന്നും കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ടീം ഹെഡ് അൻവർഷാദ് വയനാട് അഭിപ്രായപ്പെട്ടു.
രക്തദാനം സമൂഹത്തിലെ സഹജീവികളുടെ ജീവൻ രക്ഷിക്കാൻ പറ്റുന്ന സ്നേഹത്തുള്ളികൾ സമ്മാനിക്കലാണെന്ന് ശിഹാബ് തെരുവത്ത് പറഞ്ഞു. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തില്‍ അവബോധം വളര്‍ത്തുകയും ഈ രംഗത്തേക്ക് പുതിയ തലമുറയെ കൊണ്ടുവരേണ്ടതും ആവശ്യമാണെന്ന് സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു.
രണ്ടുമാസം കൂടുമ്പോൾ രക്തദാനം ചെയ്തുവരുന്ന ഫൈസൽ പട്ടേൽ തളങ്കര, ഹനീഫ് ടി.ആർ, വസീഫ്, ആനന്ദ്, മെഹ്ദി എന്നിവരെ അഭിനന്ദിച്ചു. ഇസാസ് അഷ്റഫ്, ഇനം റഹ്മാൻ, അയ്മാൻ അഹമ്മദ്, മുഹമ്മദ് ഹാഷിം, ഫാത്വിമ അൻവർ, റസ റഫീഖ്, സെനോബിയ ഫൈസൽ, സിനാൻ അബ്ദുല്ല, സൽമാൻ ഇബ്രാഹിം, മുഹമ്മദ് ഷാദ്, മുഹമ്മദ് ഷായാൻ, മുഹമ്മദ് ഷാസിൻ, ആദം മുഹമ്മദ് സാലിഹ്, ഹാദി നൈസാൻ മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

