കാറും പാട്ടും ചേർന്ന കീകി ചാലഞ്ച്: നൃത്തച്ചുവടുകൾ നീളുന്നത് ‘ട്രാപി’ലേക്ക്
text_fieldsഅബൂദബി: കനേഡിയൻ റാപ് ഗായകൻ ഒാബ്രി ഡ്രേക് ഗ്രഹാമിെൻറ ‘ഇൻ മൈ ഫീലിങ്സ്’ ഗാനം യുവജനങ്ങളെ നിയമക്കുരുക്കിൽ വീഴ്ത്തുന്നു. ‘ട്രാപ്, ട്രാപ് മണിബെന്നി’ എന്ന് തുടങ്ങുന്ന ഗാനത്തിെൻറ ‘കീകി, ഡു യു ലവ് മീ? ആർ യു റൈഡിങ്’ എന്ന വരികൾക്കൊപ്പിച്ച് നൃത്തം ചെയ്യുന്ന ‘കീകി ചാലഞ്ച്’ ആണ് അറസ്റ്റിലേക്കും മറ്റു നിയമനടപടികളിലേക്കും നയിക്കുന്നത്. ‘ദ ഷിഗിഷോ’ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് ഒാടുന്ന കാറിനരികിൽനിന്ന് ഇൗ വരികൾക്കൊപ്പിച്ച് നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ചാലഞ്ച് വൻ ട്രൻഡ് സൃഷ്ടിച്ചത്. ഇേതാടൊപ്പം വിവിധ രാജ്യങ്ങളിലെ പൊലീസിന് തലവേദനയായിരിക്കുകയാണ് ഇൗ നൃത്തച്ചുവടുകൾ. അതിനാൽ കീകി ചാലഞ്ച് നിയമലംഘനത്തിെൻറ ട്രാപിലേക്കാണ് നർത്തകരെ എത്തിക്കുന്നത്.
ഒാടുന്ന കാറിൽ ‘കീകി, ഡു യു ലവ് മീ? ആർ യു റൈഡിങ്’ എന്ന് പാടിത്തുടങ്ങുേമ്പാൾ കാറിൽനിന്ന് ഇറങ്ങുകയും വാതിൽ തുറന്ന രീതിയിൽ പതിയെ ഒാടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം ചലിച്ച് നൃത്തം ചെയ്യുകയുമാണ് ചാലഞ്ച്. ഇത്തരത്തിൽ നൃത്തം ചെയ്യുന്ന വിഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. അപകടം സംഭവിച്ചാൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി നേരിടുന്നതിനാലാണ് അധികൃതർ ചാലഞ്ചിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
ഇത്തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത മൂന്ന് സമൂഹ മാധ്യമ ഉപയോക്താക്കളെ അറസ്റ്റ് ചെയ്യാൻ അബൂദബി പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നതോടൊപ്പം ഇൗ നൃത്തം പൊതു ധാർമികത ലംഘിക്കുന്നതായും പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു. ഇൗജിപ്തിലും നേരത്തെ ‘കീകി ചാലഞ്ച് നിരോധിച്ചിരുന്നു.
ഇത്തരത്തിലുള്ള പ്രകടനം നടത്തി പിടിക്കപ്പെടുന്നവർ ശിക്ഷിക്കപ്പെടുമെന്ന് അബൂദബി ട്രാഫിക്^പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ ആൽ ഖെയ്ലി പറഞ്ഞു. നമ്മുടെ പൈതൃകത്തിെൻറ ഭാഗമല്ലാത്ത ഇൗ നടപടി സമൂഹത്തിലേക്ക് കടന്നുകയറുന്ന പ്രവണത അംഗീകരിക്കാനാവില്ല. യുവ ജനങ്ങൾ ഇത്തരം വിദേശ പ്രവണതകൾ സ്വീകരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കീകി ചാലഞ്ചി’ൽ പെങ്കടുക്കുന്നവർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻറും ശിക്ഷ ലഭിക്കും. കാർ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരം സാഹസികതക്കിടെ ആർക്കെങ്കിലും പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
