പൊലീസിനെ കാണാൻ കുരുന്നുകൾക്ക് മോഹം; ഏറ്റെടുത്ത് പൊലീസ്
text_fieldsഅജ്മാൻ പൊലീസ് കുട്ടികൾക്കൊപ്പം
അജ്മാന്: കുഞ്ഞു സഹോദരങ്ങളുടെ മോഹങ്ങള്‍ പൂവണിയിച്ച് അജ്മാന് പൊലീസ്. പൊലീസിനെ അടുത്തറിയാനും അവരോടൊപ്പം വാഹനത്തില്‍ യാത്ര ചെയ്യാനും ഫോട്ടോയെടുക്കാനും കൊതിച്ച കുട്ടികളുടെ മോഹമാണ് സാധ്യമാക്കിയത്.
കുട്ടികളുടെ മോഹം അവരുടെ പിതാവാണ് പൊലീസിെൻറ സമൂഹ മാധ്യമത്തിലൂടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നത്. അജ്മാന് പൊലീസിെൻറ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിവരമറിഞ്ഞ ഉദ്യോഗസ്ഥര്‍ പിതാവുമായി ബന്ധപ്പെടുകയായിരുന്നു. വീട്ടിലെത്തിയ പൊലീസ് കുട്ടികളുമായി തങ്ങളുടെ സ്മാര്‍ട്ട് െപട്രോള്‍ കാറില്‍ യാത്ര ചെയ്യുകയും അജ്മാനിലെ പ്രധാന വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.
കുട്ടികൾ സ്മാർട്ട് കാറിലെ ഏറ്റവും പുതിയ സവിശേഷതകൾ പരിചയപ്പെടുത്തിക്കൊടുത്തു. എമിറേറ്റിലെ സുരക്ഷ നിലനിർത്താൻ പൊലീസ് നിർവഹിക്കുന്ന ചുമതലകൾ കുട്ടികളോട് വിവരിച്ചു. പര്യടനം ഒരുക്കിയ പൊലീസിന് കുട്ടികളും പിതാവും നന്ദിയറിയിച്ചു.

