കിഡ്സ് ഫെസ്റ്റ ആഘോഷിച്ചു
text_fieldsയു.എ.ഇ യുനൈറ്റഡ് സി.പി.ടി സംഘടിപ്പിച്ച ‘കിഡിസ് ഫെസ്റ്റ 2026’യിൽ പങ്കെടുത്ത കുട്ടികൾ
ഷാർജ: കുട്ടികൾക്കും കൗമാരക്കാർക്കും രക്ഷിതാക്കൾക്കും വേണ്ടി യു.എ.ഇ യുനൈറ്റഡ് സി.പി.ടി ‘കിഡിസ് ഫെസ്റ്റ 2026’ എന്ന പേരിൽ സംഘടിപ്പിച്ച സാംസ്കാരിക വിരുന്ന് ഷാർജ മുബാറക് സെന്‍ററിൽ അരങ്ങേറി. വൈകീട്ട് ആറു മണി മുതൽ ആരംഭിച്ച വിവിധ കലാ-വിനോദ പരിപാടികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്‍റ് ഗഫൂർ പാലക്കാട് അധ്യക്ഷത വഹിച്ചു. ഐസ്.ഐ.എസ് വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ, മഹമൂദ് പാറക്കാട്ട്, ഷിജി അന്നാ ജോസ്, സൂഫി അനസ് ഡോ. നിഷാദ് ഇബ്രാഹിം എന്നിവർ ആശംസകൾ നേർന്നു.
കൺവീനർ സുജിത് ചന്ദ്രൻ സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. ആൻ ആൻഡ്രിയ സജീവും ലീബാ മറിയമും സ്റ്റേജ് കൈകാര്യം ചെയ്തു. അൽ നിഷാജ് ശാഹുൽ പരിപാടി നിയന്ത്രിച്ചു. മാജിക്കൽ മൂമെന്‍റ്സ് അവതരിപ്പിച്ച മെന്‍റലിസം, മോട്ടിവേഷൻ ക്ലാസ് എന്നിവയും അരങ്ങേറി. യു.എ.ഇയിലെ പ്രവാസികളായ കുട്ടികളുടെ വിവിധ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

