കിഡ്സ് ഫെസ്റ്റ് 2026 ആഘോഷിച്ചു
text_fieldsയുനൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം(സി.പി.ടി-യു.എ.ഇ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കിഡ്സ് ഫെസ്റ്റിൽ പങ്കെടുത്തവർ
ഷാർജ: കുട്ടികൾക്കും കൗമാരക്കാർക്കും രക്ഷിതാക്കൾക്കും വേണ്ടി യു.എ.ഇയിൽ യുനൈറ്റഡ് സി.പി.ടി ഫൗണ്ടേഷൻ സംഘടിപ്പിച്ച സാംസ്കാരിക വിരുന്ന് ‘കിഡ്സ് ഫിയസ്റ്റ-2026’ ഷാർജ മുബാറക്ക് സെന്ററിൽ അരങ്ങേറി. വിവിധ കലാ-വിനോദ പരിപാടികൾ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ യുനൈറ്റഡ് സി.പി.ടി ഫൗണ്ടേഷൻ യു.എ.ഇ ചെയർമാൻ ഗഫൂർ പാലക്കാട് അധ്യക്ഷത വഹിച്ചു. ഐ.എ.എസ് വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, യുനൈറ്റഡ് സി.പി.ടി ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ മഹമൂദ് പാറക്കാട്ട്, ഷിജി അന്നാ ജോസ്, സൂഫി അനസ്, ഡോ. നിഷാദ് ഇബ്രാഹിം എന്നിവർ ആശംസ നേർന്നു. കൺവീനർ സുജിത് ചന്ദ്രൻ സ്വാഗതവും ട്രഷറർ മനോജ് നന്ദിയും പറഞ്ഞു. പരിപാടികൾ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും മെഡലും വിതരണം ചെയ്തു. ആൻ ആൻഡ്രിയ സജീവും ലീബാ മറിയമും സ്റ്റേജ് കൈകാര്യം ചെയ്തു. അൽ നിഷാജ് ശാഹുൽ പരിപാടി നിയന്ത്രിച്ചു.
മോട്ടിമേറ്റ്സ് ഇൻറർനാഷനൽ അവതരിപ്പിച്ച മാജിക്ക്, മെന്റലിസം, മോട്ടിവേഷൻ ക്ലാസ് എന്നിവയും ശ്രദ്ധേയമായി. മഹ്ബൂബ് കുഞ്ഞാണി, മുഹമ്മദ് അഷ്ഹർ, അബ്ദുൽ സമദ് മാട്ടൂൽ, നസീർ അബ്ദുൽകലാം, അനസ് കൊല്ലം, ഹസീന ബീവി, ശബാന സകരിയ, സുരേന്ദ്രൻ, ശരണ്യ സുജിത് എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയ നിഷാദ് ഇബ്രാഹിമിനെ സംഘടനാ ഗ്ലോബൽ ചെയർമാൻ മുഹമ്മദ് പാറക്കാട് പൊന്നാടയണിയിച്ച് ആദരിച്ചു. യു.എ.ഇയിലെ പ്രവാസികളായ കുട്ടികൾക്കായി വിവിധ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

