Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചുവയസ്സുകാരന്‍റെ വൃക്ക മാറ്റിവെക്കല്‍ വിജയം

text_fields
bookmark_border
ഇതുവരെ 52 കുട്ടികള്‍ക്ക് വൃക്ക മാറ്റിവെച്ചു
അഞ്ചുവയസ്സുകാരന്‍റെ വൃക്ക മാറ്റിവെക്കല്‍ വിജയം
cancel

അബൂദബി: ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ അഞ്ചുവയസ്സുകാരന് വിജയകരമായി വൃക്ക മാറ്റിവെച്ചു. ഇമാറാത്തി ബാലന്‍ സലിം അല്‍ ഫലാഹിയുടെ വൃക്കയാണ് മാറ്റിവെച്ചത്.

ജന്മനാ വൃക്ക തകരാറായതിനെ തുടര്‍ന്ന് കുട്ടിക്ക് രണ്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഡയാലിസിസ് നടത്തി വരുകയായിരുന്നു. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായ കുട്ടിയെ അണുബാധയെ തുടര്‍ന്ന് പലപ്പോഴും ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് അനുയോജ്യമായ വൃക്ക സലീമിന് ലഭിച്ചത്. ഡിസംബര്‍ 24നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. സേഹയുടെ കീഴിലുള്ള വൃക്ക മാറ്റിവെക്കല്‍ പദ്ധതി 2010ല്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ 52 കുട്ടികള്‍ക്കാണ് വൃക്ക മാറ്റിവെച്ചത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് സലിം അല്‍ ഫലാഹിയുടേത്. കുഞ്ഞ് ജനിച്ചപ്പോള്‍ ഏതാനും മാസത്തെ ആയുസ്സ് മാത്രമാണ് ഡോക്ടര്‍മാര്‍ പ്രവചിച്ചിരുന്നതെന്നും എന്നാല്‍, താന്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുകയായിരുന്നെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ അവയവമാറ്റ സര്‍ജന്‍ ഡോ. മുഹമ്മദ് സമാന്‍റെ നേതൃത്വത്തിലായിരുന്നു സലിം അല്‍ ഫലാഹിയുടെ ശസ്ത്രക്രിയ നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kidney transplantation of a five-year-old boy Success
Next Story