തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം; കേസിൽ രണ്ടു പേരെ കുറ്റവിമുക്തരാക്കി
text_fieldsദുബൈ: തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയ കേസിൽ രണ്ടുപേരെ കുറ്റവിമുക്തരാക്കി കോടതി. കേസ് വിശദമായി പരിശോധിച്ചശേഷം തെളിവുകളുടെ അഭാവത്തെ തുടർന്നാണ് വിധി പുറപ്പെടുവിച്ചത്. കേസിൽ വാദം കേൾക്കുകയും ഫോറൻസിക് പരിശോധന ഫലങ്ങളും സാക്ഷിമൊഴികളും പരിശോധിക്കുകയും ചെയ്തിരുന്നു. കുറ്റവിമുക്തനായ ആദ്യ വ്യക്തിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായി തടവിൽവെക്കൽ, ബലാത്സംഗ ഉദ്ദേശ്യത്തോടെ വധഭീഷണി മുഴക്കൽ, ബലാത്സംഗം, ശാരീരിക ഉപദ്രവം എന്നിങ്ങനെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.
രണ്ടാമന് തട്ടിക്കൊണ്ടുപോകാനും തടവിൽവെക്കാനും സഹായിച്ചു, ലൈംഗികാതിക്രമം, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരുന്നത്. കേസിന്റെ വിശദമായ പരിശോധനക്ക് ശേഷമാണ് കോടതി പതിനെട്ട് വയസ്സിന് മുകളിലുള്ള സ്ത്രീയുമായുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം നിലവിലെ നിയമപ്രകാരം കുറ്റകരമല്ല എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലും, കുറ്റകൃത്യം തെളിവുകളുടെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെടാത്ത സാഹചര്യത്തിലും ഇരുവരെയും കുറ്റവിമുക്തരാക്കിയത്. സംഭവം റിപ്പോർട്ട് ചെയ്യാനുള്ള ഇരയുടെ നിയമപരമായ അവകാശം ശരിവെച്ചുകൊണ്ട്, ഇവർ സ്ത്രീക്കെതിരെ സമർപ്പിച്ച സിവിൽ കേസും കോടതി തള്ളിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

