Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോകകപ്പ്​ ഫുട്​ബാളിന്​...

ലോകകപ്പ്​ ഫുട്​ബാളിന്​ ഇന്ന്​ കിക്കോഫ്​

text_fields
bookmark_border
ലോകകപ്പ്​ ഫുട്​ബാളിന്​ ഇന്ന്​ കിക്കോഫ്​
cancel

ദുബൈ: ലോക​ത്തെ ആവേശത്തിലാഴ്ത്തി വിശ്വകപ്പ്​ ഫുട്​ബാളിന്​ ഇന്ന്​ കിക്കോഫ്​ വിസിൽ മുഴങ്ങുകയാണ്​. കളി കൊടിയേറുമ്പോൾ അതിനൊപ്പം മറ്റൊരു ‘റെക്കോർഡും’ കൂടി ഈ ലോകകപ്പിനൊപ്പം ചേർത്തുകെട്ടുന്നുണ്ട്​. ആരാധകരെ സംബന്ധിച്ചിടത്തോളം, ഇതുവരെ നടന്നതിൽവെച്ച്​ ഏറ്റവും ചെലവേറിയ ലോകകപ്പാണ്​ ഇത്തവണേത്തേത്​. ടിക്കറ്റ്​ നിരക്ക്​ മുതൽ, വിമാന ടിക്കറ്റും താമസവുമടക്കം വൻ തുകയാണ്​ മറ്റു രാജ്യങ്ങളിൽനിന്നുള്ളവർക്ക്​ നേരിട്ട്​ ലോകകപ്പിന്‍റെ ഭാഗമാകാൻ ചെലവാക്കേണ്ടി വരുന്നത്​.

കളിക്കമ്പക്കാർ നാലാണ്ടായി കാത്തിരിക്കുന്ന ലോകകപ്പ് ഫുട്​ബാൾ മത്സരങ്ങൾ നേരിട്ട് കാണുന്നതിനായി യു.എ.ഇയിൽനിന്നുള്ളവർക്ക്​ എത്ര തുക വേണ്ടിവരും? ഫുട്ബാൾ പ്രേമികൾ ഏറെയുള്ള രാജ്യത്ത്​ ഇപ്പോൾ ആ സ്വപ്നത്തിന് അൽപം ചെലവേറെയാണ്​. ചില യു.എ.ഇ നിവാസികൾ ഏകദേശം 12,000 ദിർഹത്തിൽ യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾതന്നെ, ഫൈനൽ അടക്കമുള്ള വമ്പൻ മത്സരങ്ങൾക്ക്​ കാഴ്ചക്കാരാവാൻ ലക്ഷത്തിൽപരം ദിർഹമാണ്​ മിക്കവർക്കും ചെലവഴിക്കേണ്ടി വരുന്നത്.

യു.എസ്​, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ്​ ഇത്തവണ ലോകകപ്പ്​. മെക്സികോയിൽ താരതമ്യേന ചെലവു കുറയുമ്പോൾ യു.എസിലെത്തി കളി കാണാൻ വൻതുക ചെലവിടേണ്ടി വരും. കനഡയിലും മോശമല്ലാ​ത്ത തുക പൊടിയും. ഏതെങ്കിലുമൊരു രാജ്യത്ത്​ പോയി കളി കാണാൻ തീരുമാനിക്കുമ്പോൾ മാച്ച് ടിക്കറ്റുകൾ സ്വന്തമാക്കുക എന്നതാണ്​ ആദ്യ കടമ്പ. ഇക്കുറി ടിക്കറ്റുകൾക്ക്​ വലിയ തുകയാണ്​ ഈടാക്കുന്നത്​. ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, ആഭ്യന്തര യാത്രകൾ, വിസ ക്രമീകരണങ്ങൾ എന്നിവ ചെലവ് വീണ്ടും വർധിപ്പിക്കുന്നു. മത്സരങ്ങൾ ഒരൊറ്റ രാജ്യത്തും നഗരത്തിലുമായി ഒതുങ്ങിയ ഖത്തർ ലോകകപ്പിൽ നിന്ന് വ്യത്യസ്തമായി, 2026ൽ ആരാധകർക്ക് ഒന്നിലധികം നഗരങ്ങളിലൂടെയും രാജ്യങ്ങളിലൂടെയും സഞ്ചരിക്കേണ്ടതുണ്ട്.

ഫിഫ ലോകകപ്പ് ഫൈനൽ ടിക്കറ്റിന് 66,000 ദിർഹത്തിലധികം വിലവരുമെന്നാണ്​ യു.എ.ഇയിലെ കളിയാരാധകർ പറയുന്നത്​. പ്രീമിയം ഹോസ്പിറ്റാലിറ്റി പാക്കേജുകൾക്ക് 165,000 ദിർഹം വരെയാകാം.

ജൂലൈ 19-ന് ന്യൂയോർക്കിൽ നടക്കുന്ന ഫൈനലിന്‍റെ ടിക്കറ്റ്​ സ്വന്തമാക്കിയ ദുബൈ നിവാസി അതുൽ ഹെഗ്ഡെ ‘ഖലീജ്​ ടൈംസി’നോട്​ പറഞ്ഞത് ടിക്കറ്റ് ഒപ്പിക്കുക എന്നത് മാത്രമല്ല പ്രധാന ചെലവ് എന്നാണ്. ‘ഫൈനൽസ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്ക് ഒരു ടിക്കറ്റിന് ഏകദേശം 17,000 മുതൽ 18,000 ഡോളർ വരെയാണ് വില. ഇത് വീണ്ടും കൂടിക്കൊണ്ടിരിക്കുകയാണ്. ഫൈനലിനായുള്ള പ്രീമിയം ഹോസ്പിറ്റാലിറ്റി പാക്കേജുകൾക്ക് 40,000 മുതൽ 45,000 ഡോളർ വരെ (147,000 മുതൽ 165,000 ദിർഹം വരെ) വില വരും.

കൂടാതെ ന്യൂയോർക്കിലെ ഹോട്ടലുകൾക്ക് മുമ്പ്​ ഒരു രാത്രിക്ക് 600 മുതൽ 800 ഡോളർ വരെയായിരുന്നു നിരക്കെങ്കിൽ, ഇപ്പോൾ അത് 4,000 മുതൽ 5,000 ഡോളർ വരെയായി ഉയർന്നു’ - ഹെഗ്ഡെ പറയുന്നു.

എന്നാൽ, കൃത്യമായി പ്ലാൻ ചെയ്ത യാത്രയ്ക്ക് ഏകദേശം 12,000 ദിർഹം കൊണ്ട്​ പോയി വരാമെന്ന്​ പറയുന്നവരുമുണ്ട്​. ദുബൈ നിവാസിയായ ഡോ. നിയാസ് ഖാലിദ് കാനഡയിലേക്കാണ്​ പോകുന്നത്​. ലോകകപ്പ്​ മത്സരം കാണാൻ 12,000 ദിർഹം ചെലവ് വരുമെന്നാണ് നിയാസ് പ്രതീക്ഷിക്കുന്നത്. വിമാന ടിക്കറ്റുകളാണ് ഏറ്റവും വലിയ ചെലവ്​. തൊട്ടുപിന്നാലെ മാച്ച് ടിക്കറ്റുകളും. പ്രീമിയം അനുഭവങ്ങൾ ആഗ്രഹിക്കുന്നവർക്ക് 100,000 ദിർഹത്തിന് മുകളിൽ വരെ ചിലവ് വരാം.

അതേസമയം, രണ്ട് റൗണ്ട് ഓഫ് 32 മത്സരം കാണാൻ മെക്സിക്കോയിലേക്ക് പോകുന്ന മുഹമ്മദ് എൽഹാഗ് അലി മുഹമ്മദ് പറഞ്ഞത് വിമാന ടിക്കറ്റുകൾക്ക് മാത്രം 8,600 ദിർഹം ആയി എന്നാണ്. മാച്ച് ടിക്കറ്റിന് 2,600 ദിർഹവും. മെക്സിക്കോയിലെ താമസത്തിന് പ്രതിദിനം ശരാശരി 300 ദിർഹം വരും. യു.എസിനെ അപേക്ഷിച്ച് ചെലവ്​ കുറവായതിനാലാണ് മെക്സിക്കോ തിരഞ്ഞെടുത്തത്’ -അലി മുഹമ്മദ്​ പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballworld cupgulfnewsgulfnewsmalayalam
News Summary - Kickoff for World Cup football today
Next Story