ഖുഷി: ഗൾഫിൽനിന്നുള്ള ഏക മലയാള പുസ്തകം
text_fieldsഷാർജ: എക്സ്പോ സെന്ററിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിലെ ഗൾഫിൽനിന്നുള്ള കുട്ടികൾക്കുള്ള ഏക മലയാള പുസ്തകമായി 'ഖുഷി'. ദുബൈയിൽ മാധ്യമപ്രവർത്തകനായ സാദിഖ് കാവിൽ രചിച്ച് 2017ൽ ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലിന്റെ മൂന്നാമത്തെ പതിപ്പാണ് വിൽപനയിലുള്ളത്.
ഗൾഫിലെ പരിസ്ഥിതിപ്രശ്നം പ്രമേയമാക്കിയ ഖുഷി നഗരത്തിലെ പാർക്കിലും ഒമാനിലെ ഫ്ലാറ്റിലും നടക്കുന്ന സംഭവവികാസങ്ങളിലൂടെ കഥ പറയുന്നു. സാഹിത്യകാരൻ ബെന്യാമിനാണ് അവതാരിക എഴുതിയത്.
ഉത്സവനഗരിയിലെ ഹാൾ നമ്പർ ആറിലെ സ്റ്റാൾ നമ്പർ 34 ലാണ് ഡി.സി ബുക്സ് ഉള്ളത്. കഴിഞ്ഞ വർഷവും വായനോത്സവത്തിലെ ഏക മലയാള പുസ്തകമായിരുന്നു ഖുഷി. ഇപ്രാവശ്യം മലയാളത്തിലെ നോവലിതര മലയാള പുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്.

