കെ.എച്ച്.ആർ.എ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു
text_fieldsകെ.എച്ച്.ആർ.എ ദുബൈയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ബിസിനസ് കോൺക്ലേവിൽനിന്ന്
ദുബൈ: അന്താരാഷ്ട്രതലത്തിൽ ഹോട്ടൽ, റസ്റ്റാറന്റ് വ്യവസായം നടത്തുന്നവരുടെ സൗഹൃദ കൂട്ടായ്മ രൂപവത്കരിക്കുന്നതിന്റെ ഭാഗമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ദുബൈയിൽ അന്താരാഷ്ട്ര ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു.
ദുബൈ അൽനഹ്ദയിലെ ലാവണ്ടർ ഹോട്ടലിൽ നടന്ന കോൺക്ലേവ് ഏഷ്യൻ ഡ്യൂബെൻ ഫെഡറേഷൻ പ്രസിഡന്റും ഉമർ അൽ മർസൂക്കി ഗ്രൂപ് ഓഫ് കനികളുടെ ചെയർമാനുമായ മേജർ ഡോ. ഉമർ മുഹമ്മദ് സുബീർ മുഹമ്മദ് അൽ മർസൂക്കി ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് കെ.പി. ബാലകൃഷ്ണ പൊതുവാൾ അധ്യക്ഷത വഹിച്ച കോൺക്ലേവിൽ ദുബൈ ഭക്ഷ്യസുരക്ഷ വിദഗ്ധൻ ബോബികൃഷ്ണ, ഫ്രണ്ട്സ് ഓഫ് ടെക്സാസ് ഇന്റനാഷനൽ ഡയറക്ടർ റെജി കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ സ്വാഗതം ആശംസിച്ചു. ഹോട്ടൽ വ്യവസായവും വിദേശമലയാളികളും എന്ന വിഷയത്തിൽ പാരഗൺ ഗ്രൂപ് ഓഫ് ഹോട്ടൽസ് ചെയർമാൻ സുമേഷ് ഗോവിന്ദ് സംസാരിച്ചു. ആസ്റ്റർ സിറ്റി ജനറൽ മാനേജർ ഡോ. ടി.എം. സിറാജ്, കെ.എച്ച്.ആർ.എ അഡ്വൈസറി ബോർഡ് ചെയർമാൻ മൊയ്തീൻ കുട്ടി ഹാജി എന്നിവർ ആശംസകളർപ്പിച്ചു. ദുബൈയിലെ പ്രമുഖ നിയമവിദഗ്ധൻ അഡ്വ. ജമാൽ, കെ.എച്ച്.ആർ.എ സംസ്ഥാന കമ്മിറ്റി അംഗം ഉവൈസ് എന്നിവർ പങ്കെടുത്തു. കെ.എച്ച്.ആർ.എ ഗ്ലോബൽ കോഓഡിനേറ്റർ പോൾ പി. റാഫേൽ കോൺക്ലേവിൽ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലയിൽ മികവ് തെളിയിച്ച വ്യവസായികളെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

