Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോർഫുഖാൻ ബോട്ടപകടം;...

ഖോർഫുഖാൻ ബോട്ടപകടം; പരിക്കേറ്റ മലയാളി വിദ്യാർഥി മരിച്ചു

text_fields
bookmark_border
pranav
cancel

ദുബൈ: ഖോർഫുക്കാനിൽ പെരുന്നാൾ ദിവസമുണ്ടായ ബോട്ട്​ അപകടത്തിൽ പരിക്കേറ്റ ഏഴ്​ വയസുകാരനും മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിന്‍റെയും മഞ്ജുഷയുടെയും മകൻ പ്രണവാണ്​ മരിച്ചത്​. നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലും (38) അപകടത്തിൽ മരിച്ചിരുന്നു.

ഉല്ലാസയാത്ര നടത്തിയവർ കയറിയ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 18 പേർ ബോട്ടിലുണ്ടായിരുന്നു. അബൂദബിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രണവ്​​. അബൂദബിയിൽ രണ്ടാം ക്ലാസ്​ വിദ്യാർഥിയായിരുന്നു. ഓപറേറ്റർ നിബന്ധനകൾ പാലിച്ചിരുന്നില്ലെന്നും നിയമലംഘനം നടന്നതായും ഷാർജ പൊലീസ് അറിയിച്ചിരുന്നു. ബോട്ട്​ ഓപറേറ്ററെ അറസ്റ്റ്​ ചെയ്യുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali studentKhorfakkan boat accident
News Summary - Khorfakkan boat accident; The injured Malayali student died
Next Story