Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖൊ​ര്‍ഫ​ക്കാ​ന്‍...

ഖൊ​ര്‍ഫ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്‌ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam 2024
cancel
camera_alt

ഖൊ​ര്‍ഫ​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്‌ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ സം​സാ​രി​ക്കു​ന്നു

ഫു​ജൈ​റ: ഖൊ​ര്‍ഫ​ക്കാ​ന്‍ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 21ന് ​ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് കു​മാ​ർ ശി​വ​ൻ നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യ​ശേ​ഷം ഓ​ണ സ​ന്ദേ​ശം ന​ൽ​കി. ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ ബി​നോ​യ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​നി ജ​മാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ഖൊ​ര്‍ഫ​ക്കാ​ന്‍ ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ എ​ൻ​ജി​നീ​യ​ർ അ​ലി മ​ഹ​ലൂ​ഫ്, സീ​നി​യ​ർ ക്ല​ബ് അ​ഡ്വൈ​സ​ർ സ്റ്റാ​ൻ​ലി ജോ​ൺ തു​ട​ങ്ങി​യ​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക് ക​ൺ​വീ​ന​ർ അ​രു​ൺ നേ​തൃ​ത്വം ന​ൽ​കി.

മാ​വേ​ലി​യു​ടെ വ​ര​വും താ​ല​പ്പൊ​ലി​യും പു​ലി​ക്ക​ളി​യും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. തി​രു​വാ​തി​ര, കൈ​കൊ​ട്ടി​ക്ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ തു​ട​ങ്ങി കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ അ​ട​ക്കം 600ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOnam 2024
News Summary - Khorfakan Indian Social Club onam celebration
Next Story