Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോർഫക്കാൻ അപകടം:...

ഖോർഫക്കാൻ അപകടം: ബസ്സിലുണ്ടായിരുന്നത്​ 83 ​പേർ

text_fields
bookmark_border
ഖോർഫക്കാൻ അപകടം: ബസ്സിലുണ്ടായിരുന്നത്​ 83 ​പേർ
cancel

ദുബൈ: ഞായറാഴ്ച രാത്രി ഖോർഫക്കാനിലെ വാദി വിഷി സ്ക്വയറിൽ ബസ്​ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്​ ഏഷ്യൻ, അറബ്​ പൗരൻമാർ. അനുവദിച്ചതിൽ കൂടുതൽ പേർ ബസിലുണ്ടായിരുന്നതായി ഷാർജ പൊലീസ്​ അന്വേഷണത്തിൽ വ്യക്​തമായി. 83 പേർ​ ബസിൽ ഉണ്ടായിരുന്നുവെന്നാണ്​ കണ്ടെത്തിയത്​. ഞായറാഴ്ച രാത്രി 10 മണിയോടെയാണ്​ അപകടം.

അമിത വേഗതയിൽ വന്ന ബസ്​ ബ്രേക്ക്​ നഷ്ടപ്പെട്ടതിനെ തുടർന്ന്​ റോഡിൽ തെന്നി മറിയുകയായിരുന്നു. വാരാന്ത്യ അവധി ദിനം ആഘോഷിക്കാനായി അജ്​മാനിൽ നിന്ന്​ പുറപ്പെട്ട സ്വകാര്യ കമ്പനി തൊഴിലാളികളാണ്​ അപകടത്തിൽപ്പെട്ടവർ. ഒമ്പത്​ പേർ സംഭവ സ്ഥലത്തുവെച്ച്​ ത​ന്നെ മരണപ്പെട്ടു. പരിക്കേറ്റ 75 പേർ ഖോർഫക്കാനിലെ ആശുപത്രിയിൽ ചികിത്സയിലാണ്​. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്​. ഖോർഫക്കാനിന്‍റെ പ്രവേശന കവാടമാണ്​ വാദി വിഷി റൗണ്ട്​ എബൗട്ട്​. ഞായറാഴ്ച വൈകിട്ടോടെയാണ്​ ബസ്​ അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ചതെന്ന്​ വടക്കൻ റീജിയൻ പൊലീസ്​ ഡിപാർട്ട്​മെന്‍റ്​ ബ്രിഗേഡിയർ ഡോ. അലി അൽ കെ അൽ ഹമൗദി പറഞ്ഞു. പൊലീസ്​, സിവിൽ ഡിഫൻസ്​, നാഷനൽ ആംബുലൻസ്​ ടീമുകൾ സംയുക്​തമായാണ്​ രക്ഷാ പ്രവർത്തനത്തിന്​ നേതൃത്വം നൽകിയത്​. അപകടസ്ഥലത്ത്​ കുതിച്ചെത്തിയ ഷാർജ പൊലീ​സിന്‍റെ പ്രത്യേക ടീം മറ്റ്​ പ്രധാന അതോറിറ്റികളുമായി ഏകോപിപ്പിച്ച്​ നടത്തിയ രക്ഷാ പ്രവർത്തനമാണ്​ കൂടുതൽ അത്യാഹിതം ഒഴിവാക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങൾ പൊലീസ്​ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താനായി പൊലീസ്​ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്​. റോഡ്​ ഉപഭോക്​താക്കൾ ട്രാഫിക്​ നിയമങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന്​ ഷാർജ പൊലീസ്​ അഭ്യർഥിച്ചു. വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തേണ്ടത്​ അപകടങ്ങൾ ഒഴിവാക്കുന്നതിൽ പ്രധാനമാണ്​. വളവുകൾ, ജങ്​ഷനുകൾ, ടണലുകൾ എന്നിവിടങ്ങളിൽ വാഹനത്തിന്‍റെ വേഗത നിയന്ത്രിക്കണമെന്നും പൊലീസ്​ മുന്നറിയിപ്പു നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus AccidentKhor Fakkan
News Summary - Khor Fakkan accident: 83 people were in the bus
Next Story