ജാലിയൻവാലാബാഗ് ശതാബ്ദി രാഷ്ട്രം മറന്നത് ദൗർഭാഗ്യകരം –ഗുൽസാർ
text_fieldsഷാർജ: ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിക്ക് ഗതിവേഗം കൂട്ടിയ ജാലിയൻവാലാബാഗ് കൂട്ടക്കു രുതിയുടെ 100ാം വാർഷികം ഇന്ത്യൻ ഒൗദ്യോഗിക സംവിധാനങ്ങൾ മറന്നത് വേദനിപ്പിക്കുന്നതാ ണെന്ന് വിശ്രുത കവിയും ഗാനരചയിതാവുമായ ഗുൽസാർ അഭിപ്രായപ്പെട്ടു. ഒന്നാം സ്വാതന്ത്ര ്യപോരാട്ടത്തിെൻറ ഒാർമവർഷങ്ങൾ നമ്മൾ സമുചിതമായാണ് ആചരിച്ചത്. എന്നാൽ, ഇന്ത്യ ൻ ചരിത്രത്തിൽ എക്കാലത്തും ഒാർമിക്കപ്പെടേണ്ട ജാലിയൻവാലാബാഗ് സംഭവത്തിെൻറ നൂറ്റാണ്ടു തികച്ച ഇൗ വർഷം സർക്കാർ പരിഗണിച്ചതേ ഇല്ലെന്നും ‘ഖൂനി വൈശാഖി’ പുസ്തകത്തിെൻറ മലയാള പരിഭാഷ പ്രകാശന ചടങ്ങിനോടനുബന്ധിച്ചു നടന്ന ചർച്ചയിൽ ഇടപെട്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാലിയൻവാലാബാഗ് സംഭവത്തിന് ദൃസാക്ഷിയായ നാനക് സിങ് 1920ൽ എഴുതിയ ‘ഖൂനി വൈശാഖി’ രാജ്യേദ്രാഹപുസ്തകം എന്ന പേരിൽ ബ്രിട്ടീഷ് സർക്കാർ നിരോധിച്ച് കണ്ടുകെട്ടുകയായിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം അദ്ദേഹത്തിെൻറ പൗത്രനും യു.എ.ഇയിലെ സ്ഥാനമൊഴിഞ്ഞ ഇന്ത്യൻ അംബാസഡറുമായ നവ്ദീപ് സിങ് സുരി അതു വീണ്ടെടുത്ത് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയായിരുന്നു.
നവ്ദീപ് സിങ് സുരി, പാക് നാടക പ്രവർത്തക അംന ഖൈഷ്ഗി എന്നിവർ പെങ്കടുത്ത ചർച്ചക്ക് സാമൂഹിക നിരീക്ഷകനും നാഷനൽ മീഡിയ കൗൺസിൽ ഉപദേശകനുമായ എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ട് മോഡറേറ്ററായി. മൂന്നുവർഷം മുമ്പ് അമ്മയുടെ േപ്രരണയാൽ ഖൂനി വൈശാഖി പരിഭാഷപ്പെടുത്താൻ ഒരുങ്ങുേമ്പാൾ അമൃത്സറിലെ കൂട്ടുകാർ പോലും ജാലിയൻവാലാബാഗിനെക്കുറിച്ച് പലതും മറന്നു തുടങ്ങിയിരുന്നുവെന്ന് സുരി പറഞ്ഞു.
പുസ്തകത്തിെൻറ കോപ്പി കണ്ടെത്താൻ നടത്തിയ യത്നങ്ങളും അദ്ദേഹം വിശദീകരിച്ചു. ജാലിയൻവാലാബാഗ് ഇപ്പോഴും മറ്റു പേരുകളിൽ അതിർത്തിയുടെ ഇരുപുറങ്ങളിലും ആവർത്തിക്കപ്പെടുന്നുണ്ടെന്നും എത്ര മാപ്പു പറഞ്ഞാലും മായ്ക്കാൻ കഴിയാത്ത വേദനയാണിതെന്നും അംന ചൂണ്ടിക്കാട്ടി. നാലായിരം വാക്കുകളിൽ എഴുതിയ ഒരു കവിത എന്നതിലപ്പുറം ഇൗ കാലഘട്ടം ആവശ്യപ്പെടുന്ന പുസ്തകമാണ് ഖൂനി വൈശാഖിയെന്ന് ഷാജഹാൻ മാടമ്പാട്ട് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
