ഖൊഖൊ ചാമ്പ്യൻഷിപ് സമാപിച്ചു
text_fieldsഅണ്ടർ 14 വിഭാഗം ഖൊഖൊ മത്സരത്തിൽ ജേതാക്കളായ റാസൽഖൈമയിലെ ഇന്ത്യൻ സ്കൂൾ ടീം
അജ്മാൻ: സി.ബി.എസ്.ഇ യു.എ.ഇ ക്ലസ്റ്റർ ഖൊഖൊ ചാമ്പ്യൻഷിപ് 2025 അജ്മാനിലെ മെട്രോപൊളിറ്റൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്നു. അണ്ടർ 14, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലായി 16 സ്കൂളുകളിൽനിന്നുള്ള ടീമുകൾ പങ്കെടുത്തു. 13 ടീമുകൾ മാറ്റുരച്ച അണ്ടർ 14 വിഭാഗത്തിൽ റാസൽഖൈമയിലെ ഇന്ത്യൻ സ്കൂൾ ജേതാക്കളായി. ആതിഥേയരായ മെട്രോപൊളിറ്റൻ സ്കൂളാണ് ഫസ്റ്റ് റണ്ണറപ്. 13 ടീമുകൾ മത്സരിച്ച അണ്ടർ 17 വിഭാഗത്തിൽ അബൂദബി പ്രൈവറ്റ് ഇന്റർനാഷനൽ ഇംഗ്ലീഷ് സ്കൂൾ ഒന്നാംസ്ഥാനത്തെത്തി. ലീഡേഴ്സ് പ്രൈവറ്റ് സ്കൂൾ ഫസ്റ്റ് റണ്ണറപ്പായി. അണ്ടർ 19 വിഭാഗത്തിൽ അബൂദബിയിലെ സൺറൈസേഴ്സ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ ഒന്നാം സ്ഥാനവും റാസൽഖൈമയിലെ ഇന്ത്യൻ സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

