ഖിദ്മ കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsഖിദ്മ ഫാമിലി മീറ്റിൽ പങ്കെടുത്തവർ
ദുബൈ: തൃശൂർ ജില്ലയിലെ ചാവക്കാട് മഹല്ലിന്റെ കൂട്ടായ്മയായ ‘ഖിദ്മ’ ദുബൈ അൽ കവാനീജ് മുഷ്രിഫ് പാർക്കിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കുട്ടികൾക്കായി പെയിന്റിങ്, കളറിങ് മത്സരങ്ങൾ, ആൺകുട്ടികൾക്കായി വടംവലി മത്സരം, സ്ത്രീകൾക്കായി സ്പൂൺ റേസ് ഉൾപ്പെടെ വിവിധ വിനോദപരിപാടികളും സംഗമത്തിൽ അരങ്ങേറി. മഹല്ലിലെ കുടുംബങ്ങൾ പങ്കെടുത്ത മീറ്റ് എല്ലാ പ്രായക്കാർക്കും ഒരുപോലെ ആവേശകരമായിരുന്നു.
സംഘാടക സമിതി സെക്രട്ടറി അബ്ദുൽ ഷുക്കൂർ, പ്രസിഡന്റ് എ.ടി. ഷരീഫ്, ഷഫീഖ്, സിബിൻ തുടങ്ങിയവർ സംസാരിച്ചു. സീനിയർ അംഗം അബ്ബാസ് നന്ദി പറഞ്ഞു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

