പാട്ടും നൃത്തവും മത്സരങ്ങളുമായി അൽ ഖസ്ബയിൽ 'ഇന്ത്യൻ നൈറ്റ്'
text_fieldsഷാർജ: യു.എ.ഇയിലെ കുടുംബങ്ങളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രമായ ഷാർജ അൽ ഖസ്ബയിൽ നവംബർ രണ്ടിന് ഇന്ത്യൻ സാംസ്കാരിക വൈവിധ്യത്തിെൻറ ആഘോഷ രാവ്. സംഗീതവും നൃത്തവും രുചിമേളവും മത്സരങ്ങളുമെല്ലാമടങ്ങുന്ന ആഘോഷങ്ങളാണ് അൽ ഖസ്ബയും സ്ട്രൈക്കേഴ്സ് ഡാൻസ് എൻറർടൈൻമെൻറും ചേർന്നൊരുക്കുന്നത്. നവംബർ രണ്ടിന് (വെള്ളിയാഴ്ച) നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
നടനും പ്രശസ്ത സംഗീതജ്ഞനുമായ എം.ജെ ശ്രീറാം നയിക്കുന്ന ഗാനമേളയാണ് 'ഇന്ത്യൻ നെറ്റിന്റെ' പ്രധാന ആകർഷണം. 'അഴലിന്റെ ആഴങ്ങളിൽ' എന്ന ഒരൊറ്റ ഗാനം കൊണ്ട് സംഗീതപ്രേമികളുടെ മനസ്സിൽ കൂടുകൂട്ടിയ ഗായകൻ നിഖിൽ മാത്യു, കെ.എസ്.അഖില തുടങ്ങിയവർ സംഗീതവിരുന്നുമായി വേദിയിലെത്തും.
നൃത്തപരിപാടികളോടൊപ്പം രംഗോലി, ദിപാവലി റെസിപ്പി തുടങ്ങി എല്ലാ പ്രായത്തിലുമുള്ള അതിഥികൾക്കും പങ്കെടുക്കാവുന്ന നിരവധി മത്സരങ്ങളും ഒരുക്കുന്നുണ്ട്. ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങുന്ന സ്ത്രീ, കുട്ടികൾ, ദമ്പതികൾ എന്നിവർക്ക് പ്രതേക സമ്മാനങ്ങളുമുണ്ട്.
വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടു മുതൽ രാത്രി പതിനൊന്നു വരെയാണ് ഇന്ത്യൻ നൈറ്റ് ആഘോഷങ്ങൾ അരങ്ങേറുക. വൈകുന്നേരം ആറു മണിയോടെയാണ് സംഗീതപരിപാടികൾ. ഷാർജ രാജ്യാന്തര പുസ്തകമേള നഗരിയിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തിലാണ് അൽ ഖസ്ബ എന്നതുകൊണ്ട് ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ ഈ വെള്ളിയാഴ്ച അവധിക്ക് ഇരട്ടിമധുരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
